പ്രതിധ്വനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നേരിട്ടുള്ള ശബ്ദത്തിനുശേഷം കുറച്ച് സമയം കഴിഞ്ഞ് കേൾക്കുന്ന പ്രതിഫലനത്തെയാണ് ശബ്ദശാസ്ത്രത്തിൽ പ്രതിധ്വനി '(ഇംഗ്ലീഷ്: Echo) എന്നു പറയുന്നത്. ശബ്ദസ്രോതസ്സിന്റെ ഒരിക്കൽ മാത്രമുള്ള പ്രതിഫലനമാണ് യഥാർഥ പ്രതിധ്വനി. പ്രതിധ്വനിക്കുണ്ടാകുന്ന സമയവ്യത്യാസം പ്രതിഫലിപ്പിക്കുന്ന വസ്തുവുമായുള്ള അകലത്തെയും ശബ്ദത്തിന്റെ വേഗതയെയും ആശ്രയിച്ചിരിക്കും.

വ്യത്യസ്ത വസ്തുക്കളിൽ നിന്നുള്ള ധാരാളം പ്രതിഫലനങ്ങൾ ഒരേ സമയം ശ്രോതാക്കളിൽ എത്തുകയാണെങ്കിൽ അതിനെ മാറ്റൊലി എന്നുപറയുന്നു.

"https://ml.wikipedia.org/w/index.php?title=പ്രതിധ്വനി&oldid=1698879" എന്ന താളിൽനിന്നു ശേഖരിച്ചത്