പ്രകാശ് ജാവ്‌ദേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രകാശ് ജാവ്ദേക്കർ
Shri Prakash Javadekar takes charge as Union Minister for Human Resource Development, in New Delhi on July 07, 2016.jpg
രാജ്യസഭാംഗം
ഓഫീസിൽ
2018-തുടരുന്നു, 2014-2018, 2008-2014
കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി
ഓഫീസിൽ
2019-2021, 2014-2016
മുൻഗാമിഹർഷവർധൻ
പിൻഗാമിഭൂപേന്ദർ യാദവ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-01-30) 30 ജനുവരി 1951  (71 വയസ്സ്)
പനവേൽ, റായ്ഗഢ് ജില്ല, പൂനൈ, മഹാരാഷ്ട്ര
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളി(കൾ)പ്രാചി
കുട്ടികൾ2 sons
വെബ്‌വിലാസംhttp://www.prakashjavadekar.com/en
As of 23 സെപ്റ്റംബർ, 2022
Source: ഔദ്യോഗിക വെബ്സൈറ്റ്

2014 മുതൽ 2021 വരെ കേന്ദ്ര മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് പ്രകാശ് ജാവ്ദേക്കർ.[1] (ജനനം: 30 ജനുവരി 1951) 1990 മുതൽ 2002 വരെ മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗമായി പ്രവർത്തിച്ച ജാവ്ദേക്കർ നിലവിൽ 2008 മുതൽ രാജ്യസഭാംഗമായി തുടരുന്നു. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നയാൾ എന്ന നിലയിലാണ് പാർട്ടിയിൽ ജാവ്ദേക്കർ അറിയപ്പെടുന്നത്. [2][3][4][5][6]

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ പനവേലിൽ കേശവ് കൃഷ്ണ ജാവ്ദേക്കറുടേയും രഞ്ജനിയുടേയും മകനായി 1951 ജനുവരി 30ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി പഠനം പൂർത്തിയാക്കി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രകാശ് ജാവ്ദേക്കർ പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകനായതിനെ തുടർന്ന് ജോലി രാജിവച്ചു.[7]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കുമ്പോൾ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു. പഠനശേഷം 1971-ൽ ബാങ്കിൽ ജോലി ലഭിച്ചെങ്കിലും പത്ത് വർഷത്തിന് ശേഷം ജോലി രാജിവച്ച് 1981-ൽ ബി.ജെ.പിയിൽ ചേർന്നു. 1990-ൽ മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജാവ്ദേക്കർ 2002 വരെ കൗൺസിൽ അംഗമായി തുടർന്നു. 2008 മുതൽ രാജ്യസഭ അംഗമായ ജാവ്ദേക്കർ ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ മുഖ്യ വക്താവായും 2014 മുതൽ 2021 വരെ കേന്ദ്ര കാബിനറ്റ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

 • 1969 : എ.ബി.വി.പി അംഗം
 • 1980 : എ.ബി.വി.പി ദേശീയ ജനറൽ സെക്രട്ടറി
 • 1981 : ബി.ജെ.പി അംഗം
 • 1984-1990 : ഭാരതീയ യുവമോർച്ച, ദേശീയ ജനറൽ സെക്രട്ടറി
 • 1989-1995 : ബി.ജെ.പി സംസ്ഥാന സെക്രട്ടറി, മഹാരാഷ്ട്ര
 • 1990-1996 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം, (1)
 • 1995 : പ്രസിഡൻ്റ് സംസ്ഥാന ആസൂത്രണ ബോർഡ്, മഹാരാഷ്ട്ര
 • 1996-2002 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം, (2)
 • 2008-2014 : രാജ്യസഭാംഗം, (1)
 • 2014 : കേന്ദ്ര പാർലമെൻററി കാര്യ വകുപ്പ് മന്ത്രി
 • 2014-2016 : കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി
 • 2014-2018 : രാജ്യസഭാംഗം, (2)
 • 2016-2019 : കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി
 • 2018-തുടരുന്നു : രാജ്യസഭാംഗം, (3)
 • 2019-2021 : കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി
 • 2022 : ബി.ജെ.പി കേരള ഘടകത്തിൻ്റെ സംഘടന ചുമതലയുള്ള പ്രഭാരി[8][9]

സ്വകാര്യ ജീവിതം[തിരുത്തുക]

 • ഭാര്യ : പ്രാചി
 • മക്കൾ : അശുതോഷ്, അപൂർവ്വ[10]

അവലംബം[തിരുത്തുക]

 1. "കേരള ബിജെപിയുടെ ചുമതല പ്രകാശ് ജാവദേക്കറിന്; രാധാമോഹൻ അഗർവാൾ സഹപ്രഭാരി, prakash javadekar in charge of bjp kerala" https://www.mathrubhumi.com/amp/news/kerala/prakash-javadekar-in-charge-of-bjp-kerala-1.7857917
 2. "ജാവഡേക്കറിലൂടെ പരീക്ഷണത്തിന് ബിജെപി | BJP | Manorama Online" https://www.manoramaonline.com/news/kerala/2022/09/16/bjp-to-experiment-in-kerala-with-prakash-javadekar-as-incharge.html
 3. "സംസ്ഥാന ബിജെപിയുടെ ചുമതല പ്രകാശ് ജാവഡേക്കറിന്; രാധാ മോഹൻ അഗർവാളിന് സഹചുമതല - Prakash Javadekar Kerala BJP | Manorama Online | Manorama News" https://www.manoramaonline.com/news/latest-news/2022/09/09/prakash-javadekar-appointed-as-bjp-keralas-in-charge.html
 4. "എൻഡിഎ ലക്ഷ്യം സദ്ഭരണം | Prakash Javadekar | Manorama Online" https://www.manoramaonline.com/news/kerala/2021/03/24/javadekar-election-campaign-kerala.html
 5. "നേതാക്കളെ നഷ്ടമാകുന്ന കോൺഗ്രസ് ട്വീറ്റുകളുടെ പാർട്ടിയാവും | Congress | BJP | Manorama News" https://www.manoramaonline.com/news/latest-news/2020/07/22/congress-losing-leaders-will-become-party-of-tweets-bjp-attacks-rahul-gandhi.html
 6. "പൗരത്വ നിയമം നിലവിലെ പൗരന്മാരെ ബാധിക്കില്ല: ജാവഡേക്കർ jawadekar, Malayalam News, Manorama Online" https://www.manoramaonline.com/news/india/2019/12/22/caa-not-against-muslims-javadekar.html
 7. "ചാനൽ വിലക്കിൽ പ്രധാനമന്ത്രിക്കും ആശങ്ക; നടപടി പരിശോധിക്കും | Prakash Javadekar | Manorama Online" https://www.manoramaonline.com/news/latest-news/2020/03/07/prakash-javadekar-on-lifting-ban-on-two-malayalam-news-channels.html
 8. "എവിടെ പോയാലും ബിജെപി, ബിജെപി, ബിജെപി: ജനം സന്തുഷ്ടരെന്ന് ജാവഡേക്കർ | Rajasthan local election | Manorama online" https://www.manoramaonline.com/news/latest-news/2020/12/09/rajasthan-panchayat-election-prakash-javadekar.html
 9. "Prakash Javadekar, BJP loyalist who played many roles for party | What you need to know - FYI News" https://www.indiatoday.in/amp/fyi/story/prakash-javadekar-bjp-loyalist-who-played-many-roles-for-party-what-you-need-to-know-1538769-2019-05-30
 10. "കേരളത്തിന്റെ പ്രഭാരിയായതിൽ സന്തോഷം; ലക്ഷ്യമിടുന്നത് എല്ലാത്തരത്തിലും പാർട്ടിയുടെ വളർച്ച; സെപ്റ്റംബർ 23ന് കേരളത്തിലെത്തുമെന്ന് പ്രകാശ് ജാവദേക്കർ" https://janamtv.com/80597780/amp/
"https://ml.wikipedia.org/w/index.php?title=പ്രകാശ്_ജാവ്‌ദേക്കർ&oldid=3782403" എന്ന താളിൽനിന്ന് ശേഖരിച്ചത്