പോൾ ആബിൾമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോൾ ആബിൾമാൻ (ജീവിതകാലം: 13 ജൂൺ 1927 – 25 ഒക്ടോബർ 2006) ഒരു ഇംഗ്ലീഷ് നാടകകൃത്തും നോവലിസ്റ്റുമായിരുന്നു.  അദ്ദേഹത്തിൻറെ പരീക്ഷണാത്മകനോവലായ  “I Hear Voices” 1958 ൽ ഒളിമ്പിയ പ്രസ് പ്രസിദ്ധീകരിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

യോർൿഷയറിലെ ലീഡ്സിൽ ഒരു ജൂതകുടുബത്തിലാണ് ആബിൾമാൻ ജനിച്ചത്. അദ്ദേഹം ലണ്ടനിലെ ഹാംസ്റ്റഡിൽ സ്ഥിരതാമസമാക്കിയിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ഒരു തയ്യൽക്കാരനും മാതാവ് ഒരു നടിയുമായിരുന്നു. ആബിൾമാൻ രണ്ടുതവണ വിവാഹം കഴിച്ചിരുന്നു. ആദ്യം 1958 ൽ ടിന കാർസ് ബ്രൌണിനെയും വിവാഹമോചിതനായശേഷം ഷെയ്‍ള ഹട്ടൺ ഫോക്സിനെ 1978 ൽ വിവാഹം കഴിച്ചിരുന്നു. ടിന കാർസ് ബ്രൌണിലും ഷെയ്ല ഹട്ടൺ ഫോക്സിലുമായി ഒരോ പുത്രന്മാരുമുണ്ട്.

നോവലുകൾ[തിരുത്തുക]

  • I Hear Voices (1958)
  • As Near As I Can Get (1962)
  • Vac (1968)
  • The Twilight of the Vilp (1969)
  • Bits: Some Prose Poems (1969, poems)
  • The Mouth and Oral Sex (1969, psychology)
  • Tornado Pratt (1978, novel)
  • Porridge: The Inside Story (1979)
  • Shoestring (1979)
  • Shoestring's Finest Hour (1980)
  • County Hall (1982, novel)
  • The Doomed Rebellion (1983)
  • Straight Up: The Autobiography of Arthur Daley (1991)
  • Waiting for God (1994)

നാടകങ്ങൾ[തിരുത്തുക]

  • Green Julia (1966)
  • Tests (playlets) (1966)
  • Blue Comedy: Madly in Love, Hawk's Night (1968)

ജീവചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോൾ_ആബിൾമാൻ&oldid=2868203" എന്ന താളിൽനിന്ന് ശേഖരിച്ചത്