പോൾ അല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paul Allen
Paul G. Allen.jpg
ജനനം (1953-01-21) ജനുവരി 21, 1953 (വയസ്സ് 62)
Seattle, Washington
തൊഴിൽ Chairman, Vulcan Inc.,Charter Communications and Microsoft
ആസ്തി Decrease $18.0 billion USD (2007)
വെബ്സൈറ്റ് PaulAllen.com

ഒരു അമേരിക്കൻ സംരഭകനാണ് പോൾ ഗാർഡ്നർ അല്ലൻ. 1955ൽ വാഷിങ്ടണിലെ സിയാറ്റിലിൽ ജനിച്ചു. 1975ൽ ഇദ്ദേഹവും ബിൽ ഗേറ്റ്സും ചേർന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 2000ത്തിൽ മൈക്രോസോഫ്റ്റിൽ‌നിന്ന് രാജി വച്ചെങ്കിലും അതിന്റെ 138 ദശലക്ഷം ഷെയറുകൾ ഇപ്പോഴും ഇദ്ദേഹത്തിനുണ്ട്. വുൾക്കൻ Inc.ന്റെ സ്ഥാപനും ചെയർമാനുമാണ്. ചാർട്ടർ കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിന്റെയും ചെയർമാനാണ്. 2007ൽ ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അല്ലൻ. ഏകദേശം 1800 കോടി അമേരിക്കൻ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 2007ൽ ടൈം മാസിക പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിലും ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. ഇപ്പോൾ വാഷിങ്ടണിലെ മെർക്കർ ഐലന്റിലാണ് ജീവിക്കുന്നത്.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പോൾ_അല്ലൻ&oldid=2143981" എന്ന താളിൽനിന്നു ശേഖരിച്ചത്