Jump to content

പോർട്രയിറ്റ് ഓഫ് മാഡം മൊയ്‌റ്റെസിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madame Moitessier
കലാകാരൻJean-Auguste-Dominique Ingres
വർഷം1856
MediumOil on canvas
അളവുകൾ120 cm × 92 cm (47 in × 36 in)
സ്ഥാനംNational Gallery, London

അഗസ്റ്റേ ഡൊമിനിക് ആംഗ്ര എന്ന ചിത്രകാരൻ രചിച്ച മാരി-ക്ലോട്ടിൽഡ്-ഇനെസ് മൊയ്‌റ്റീസിയറുടെ (née de Foucauld) ഛായാചിത്രമാണ് പോർട്രയിറ്റ് ഓഫ് മാഡം മൊയ്‌റ്റെസിയർ. 1844-ൽ രചനയാരംഭിച്ച ഈ ചിത്രം 1856-ൽ ആണ് പൂർത്തിയാക്കിയത്. മാഡം മൊയ്‌റ്റെസിയർ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ഛായാചിത്രം ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയുടെ ശേഖരത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. 1936 ലാണ് ഈ ചിത്രം ഗാലറിയുടെ സ്വന്തമായത്.[1]

1851-ൽ ചിത്രീകരിച്ച ആംഗ്രയുടെ രണ്ടാമത്തെ ഛായാചിത്രത്തിന്റെ തലക്കെട്ടും മാഡം മൊയ്‌റ്റെസിയർ എന്ന് തന്നെ ആയിരുന്നു. ആദ്യ ചിത്രത്തിൽനിന്നു വ്യത്യസ്ഥമായി അതിൽ അവർ നിൽക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം ഇപ്പോൾ വാഷിങ്ടൺ, ഡി.സി.യിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.

1851 standing portrait (National Gallery of Art, Washington, D.C.)

വനംവകുപ്പ്, ജലപാത വകുപ്പ് എന്നിവയുടെ ചുമതലയുണ്ടായിരുന്ന ഒരു ഫ്രഞ്ച് സിവിൽ സേവകന്റെ മകളായിരുന്നു മാരി-ക്ലോട്ടിൽഡെ-ഇനസ് ഡി ഫൗക്കോൾഡ് (ജീവിതകാലം: 1821–1897).[2] 1842-ൽ അവർ വിഭാര്യനും ധനികനും ബാങ്കറും ഒരു ലേസ് വ്യാപാരിയുമായ സിഗിസ്‌ബെർട്ട് മൊയ്‌റ്റെസിയറെ വിവാഹം കഴിച്ചതിലൂടെ മാഡം മൊയ്‌റ്റെസിയർ എന്ന പേരിലറിയപ്പെട്ടു.[2]1844-ൽ ചിത്രകാരനായ ആംഗ്രയെ അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്ത് ചാൾസ് മാർക്കോട്ടെ സമീപിച്ചു. സിഗിസ്ബെർട്ട് മൊയ്‌റ്റെസിയറുടെ സഹപ്രവർത്തകരിലൊരാളായ ചാൾസ് മാർക്കോട്ടെ മാഡം മൊയ്‌റ്റെസിയറുടെ ഛായാചിത്രം വരയ്ക്കുക എന്ന ആശയം ആംഗ്രയോട് അവതരിപ്പിച്ചു.[2]

പോർട്രെയിറ്റ് കമ്മീഷനുകൾ സ്വീകരിക്കാൻ ഔദ്യോഗിക ജീവിതത്തിലെ ഈ ഘട്ടത്തിൽ ആംഗ്ര വിമുഖത കാണിച്ചു. ചരിത്രചിത്രങ്ങളേക്കാൾ താഴ്ന്ന കലാരൂപമാണ് ഛായാചിത്രമെന്ന് കരുതിയ അദ്ദേഹം മാർക്കോട്ടെയുടെ അഭ്യർത്ഥന ആദ്യം നിരസിക്കുകയാണുണ്ടായത്.[2] എന്നിരുന്നാലും, ആംഗ്ര മാഡം മൊയ്‌റ്റെസിയറെ നേരിട്ടു കണ്ടുമുട്ടിയപ്പോൾ, അവരുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാകുകയും ഒരു ഛായാചിത്രം രചിക്കാൻ സമ്മതിക്കുകയും ചെയ്തു.[3]

കുറിപ്പുകൾ

[തിരുത്തുക]
  1. National Gallery: Catalogue Entry
  2. 2.0 2.1 2.2 2.3 Tinterow; Conisbee et al, 426
  3. Eisler, Colin T. (1977). Paintings from the Samuel H. Kress Collection: European Schools Excluding Italian. Vol. 4. p. 377. ISBN 9780714814537.

അവലംബം

[തിരുത്തുക]
  • Ribeiro, Aileen (1999). Ingres in Fashion: Representations of Dress and Appearance in Ingres's Images of Women. New Haven and London: Yale University Press. ISBN 0-300-07927-3
  • Tinterow, Gary; Conisbee, Philip; Naef, Hans (1999). Portraits by Ingres: Image of an Epoch. New York: Harry N. Abrams, Inc. ISBN 0-8109-6536-4

ബാഹ്യ കണ്ണികൾ

[തിരുത്തുക]