പോസ്റ്റ് കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ തപാൽ പോസ്റ്റ് കാർഡ്.

ഇന്ത്യയിൽ തപാൽ സമ്പ്രദായം നിലവിൽ വന്നതു മുതൽ പോസ്റ്റ് കാർഡുകളായിരുന്നു കത്തിടപാടിനുള്ള ഏറ്റവും ജനകീയവും ചെലവ് കുറഞ്ഞതുമായ ഉപകരണം. ഇ-മെയിൽ,വാട്‌സ് ആപ്പ്, ഫേസ്ബുക് പോലുള്ള അത്യാധുനിക ആശയവിനിമയോപാധികളുള്ള ഇക്കാലത്ത് പോലും പോസ്റ്റ് കാർഡുകൾക്ക് അന്തസ്സ് നഷ്ടപ്പെട്ടിട്ടില്ല. പ്രധാനമായും പോസ്റ്റ് കാർഡുകൾ രണ്ട് തരത്തിൽ ലഭ്യമാകുന്നു. സാധാരണ പോസ്റ്റ് കാർഡും മത്സര പോസ്റ്റ് കാർഡും. സാധാരണ പോസ്റ്റ് കാർഡിന്‌ മഞ്ഞ കലർന്ന നിറമാണ്‌. മത്സര പോസ്റ്റ് കാർഡ്‌ നീല നിറത്തിലും വില അല്പം കൂടുതലുമാണ്‌.

"https://ml.wikipedia.org/w/index.php?title=പോസ്റ്റ്_കാർഡ്&oldid=3699330" എന്ന താളിൽനിന്ന് ശേഖരിച്ചത്