പോളിപ്രോപ്പിലീൻ
![]() | |
Names | |
---|---|
IUPAC name
poly(propene)
| |
Other names
Polypropylene; Polypropene;
Polipropene 25 [USAN];Propene polymers; Propylene polymers; 1-Propene | |
Identifiers | |
CAS number | 9003-07-0 |
ChemSpider ID | |
Properties | |
മോളിക്യുലാർ ഫോർമുല | (C3H6)n |
സാന്ദ്രത | 0.855 g/cm3, amorphous 0.946 g/cm3, crystalline |
ദ്രവണാങ്കം | 130–171 °C (266–340 °F) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
ഏറ്റവും ഭാരം കുറഞ്ഞ പ്ലാസ്റ്റിക്കാണ് പോളിപ്രോപ്പിലീൻ. . ചുരുക്കപ്പേര് പിപി. അമോർഫസ് ഇനത്തിൻറെ സാന്ദ്രത 0.855g/cm3 മാത്രം[1]. പ്ലാസ്റ്റിക്കായും, ഫൈബറായും ഉപയോഗപ്പെടുന്നു.
രാസഭൗതികഗുണങ്ങൾ[തിരുത്തുക]
ഭൗതികഗുണങ്ങളിൽ പോളി എഥിലീനിനെ പോലെത്തന്നെയാണെങ്കിലും, ഒന്നിടവിട്ട കാർബണിലെ മീഥൈൽ ഗ്രൂപ്പ് രാസഗുണങ്ങൾക്ക് മാറ്റമുണ്ടാക്കുന്നു. സൂര്യനിൽ നിന്നുളള ചൂടും വെളിച്ചവും, പരിസര ഈർപ്പവും കൊണ്ട് ശൃംഖലകൾ ഖണ്ഡിക്കപ്പെടാനിടയുണ്ട്. അതിനാൽ ദീർഘകാല പുറം ഉപയോഗങ്ങൾക്കായി ഉരുപ്പടികൾ നിർമ്മിക്കുമ്പോൾ ആവശ്യമായ തോതിൽ സ്റ്റെബിലൈസറും, ആൻറിഓക്സിഡൻറും സംയോജിപ്പിക്കേണ്ടതുണ്ട്
ശൃംഖലയിലെ ഒന്നിടവിട്ട കാർബണിലെ മീഥൈൽ[[ ഗ്രൂപ്പ് ശൃംഖലാഘടനയെ കാര്യമായി സ്വാധീനിക്കുന്നു. ഇത്തരം ശൃംഖലകൾ മൂന്നു വിധത്തിൽ[[ ക്രമീകരിക്കാം.[2]
- ഐസോടാക്റ്റിക്[3].
ഈ ക്രമീകരണത്തിൽ[[ എല്ലാ മീഥൈൽ[[ ഗ്രൂപ്പുകളും ശംഖലയുടെ ഒരേ ഭാഗത്തായിരിക്കും. സീഗ്ലർ-- നാറ്റ രാസത്വരണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന പോളിപ്രോപ്പിലീൻ. ഇത്തരത്തിലുളളതാണ്. [4] ഭാഗികമായി ക്രിസ്റ്റലിനിറ്റിയുളള ഈ ശൃംഖലകൾ എളുപ്പത്തിൽ ഹെലിക്കൽ അവസ്ഥ പ്രാപിക്കുന്നു. 60 ശതമാനത്തോളം ക്രിസ്റ്റലിനിറ്റിയുളളതാണ് ഐസോടാക്റ്റിക് പിപി.
- സിൻ[ഡിയോടാക്റ്റിക്
ഈ ക്രമീകരണത്തിൽ ഒന്നിടവിട്ട മീഥൈൽ ഗ്രൂപ്പുകൾ ശൃംഖലയുടെ ഒരേ വശത്തായിരിക്കും.
- അടാക്റ്റിക്
മീഥൈൽ[[ ഗ്രൂപ്പുകൾ ശൃംഖലയുടെ ഇരു വശങ്ങളിലും വ്യവസ്ഥയില്ലാതെ ചിതറിക്കിടക്കുന്നു.
ഉപയോഗമേഖലകൾ[തിരുത്തുക]
പിപി ബഹുവിധ വിപണിയിൽ പല ഗ്രേഡുകളിലും ലഭ്യമാണ് [5]
- ഫിലിം ഗ്രേഡ്
- ബ്ലോ മോൾഡിംഗ് ഗ്രേഡ്
- ഗ്ലാസ്സ് ഫൈബർ ഫില്ഡ് ഗ്രേഡ്
- ഇഞ്ചക്ഷൻ മോൾഡിംഗ് ഗ്രേഡ്
- മറ്റു പലയിനങ്ങളും
സവിശേഷ ഫിലിമുകൾ[തിരുത്തുക]
നിർമ്മാണസമയത്ത് നലിച്ചുനീട്ടപ്പെട്ട ഫിലിമുകൾ ആണ് BOPP, (അഥവാ ബൈആക്സിയലി ഓറിയൻറഡ് പിപി)[6]. സുതാര്യത,തിളക്കം, ഉറപ്പ്, ഈർപ്പവും രാസവസ്തുക്കളും തടുത്തുനിർത്താനുളള ശേഷി( barrier properties), വിലക്കുറവ് എന്നീ ഗുണമേന്മകളാൽ[[ ബിഓപിപി ഏറ്റവും സ്വീകാര്യമായ പാക്കിംഗ് ഫിലിമായി മാറിയിരിക്കുന്നു.
തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമർ[തിരുത്തുക]
അടാക്റ്റിക് പിപി ഒട്ടിപ്പിടിക്കുന്ന സ്വഭാവമുളള, കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുളള പദാർത്ഥമാണ്. എന്നാൽ[[, (അടാക്റ്റിക്) (ഐസോടാക്റ്റിക്) ബ്ലോക്ക് കോപോളിമറുകൾ, തെർമോപ്ലാസ്റ്റിക് ഇലാസ്തികത പ്രദർശിപ്പിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ F.W. Billmeyer, Jr (1962). Text book of Polymer Chemistry. Interscience,New York.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ http://www.scribd.com/doc/57376746/102/Tacticity-of-Polypropylene[പ്രവർത്തിക്കാത്ത കണ്ണി]
- ↑ macromolecular glossary
- ↑ Stevens, P. S. (1999). Polymer Chemistry: An Introduction (3 പതിപ്പ്.). Oxford Press, New York.
- ↑ http://www.matweb.com/Search/MaterialGroupSearch.aspx?GroupID=64
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2012-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-09.