Jump to content

പോളിടെൿനിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പോളിടെക്നിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് വാക്കുകളായ പോളി (polý), ടെക്നിക്കോസ് (tekhnikós) എന്നിവയിൽനിന്നാണ് പോളിടെൿനിക് എന്ന പദത്തിൻറെ ഉത്ഭവം. അനേകം ടെക്നിക്കുകൾ അഥവാ സാങ്കേതിക വിദ്യകൾ എന്ന അർത്ഥമാണ് ഈ വാക്കുകൾ തരുന്നത്. ഇന്ത്യയിലെ പോളിടെൿനിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസവകുപ്പുകളിൽ വ്യത്യസ്ത രീതിയിലുള്ള കോഴ്സുകൾ നൽ‌കുന്നു.

ഇന്ത്യയിലെ പോളിടെൿനിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന്റെ മനുഷ്യവിഭവ മന്ത്രാലയത്തിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഓരോ സംസ്ഥാ‍നത്തിലെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് അതത് സംസ്ഥാനത്തെ പോളിടെൿനിക്കുകളുടെ ഭരണം നടത്തുന്നത്.

പലതരം പോളിടെൿനിക്കുകൾ

[തിരുത്തുക]

ഇന്ത്യയിൽ വിവിധതരത്തിലുള്ള പോളിടെൿനിക്കുകൾ നിലവിലുണ്ട്. ഇവ പല സാങ്കേതികശാഖകളിലായി വിവിധ തരം ഹ്രസ്വകാല, മുഴുനീള കോഴ്സുകൾ നൽകുന്നു.

  • ഗവൺ‌മെന്റ് പോളിടെൿനിക്കുകൾ - ഓരോ സംസ്ഥാന സർക്കാറുകൾ നടത്തി വരുന്ന പോളിടെൿനിക്കുകൾ.
  • വനിതാ പോളിടെൿനിക്കുകൾ - ഇന്ത്യയിലെ സ്ത്രീകളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുവാൻ വേണ്ടി സ്ത്രീകൾക്ക് അനുയോജ്യമാ‍യ സാങ്കേതിക വിദ്യാഭ്യാസം നൽകുന്നു.
  • സ്വകാര്യ പോളിടെൿനിക്കുകൾ - ഭാഗികമോ, മുഴുവനോ സ്വകാര്യപങ്കാളിത്തമുള്ള പോളിടെൿനിക്കുകൾ.

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ പോളിടെൿനിക് കോളേജുകളുടെ പട്ടിക

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

മനുഷ്യവിഭവ മന്ത്രാലയം Archived 2006-05-24 at the Wayback Machine.

ഉന്നത വിദ്യാഭ്യാസ വകുപ്പ് Archived 2008-08-21 at the Wayback Machine.

ഇന്ത്യയിലെ പോളിടെൿനിക്കുകളുടെ ലിസ്റ്റ്- ഒരു അനൌദ്യോഗിക വെബ് സൈറ്റ് Archived 2008-09-06 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=പോളിടെൿനിക്&oldid=3637944" എന്ന താളിൽനിന്ന് ശേഖരിച്ചത്