Jump to content

പോളച്ചിറ രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോളച്ചിറ രാമചന്ദ്രൻ

കേരളത്തിലെ പ്രമുഖനായ ഗുസ്തി ഫയൽമാനും ചലച്ചിത്ര താരവുമായിരുന്നു പോളച്ചിറ രാമചന്ദ്രൻ(മരണം :9 ഒക്ടോബർ 2009). കേരള ഗാമ എന്നറിയപ്പെട്ടിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

ഗുസ്തി പ്രേമിയായിരുന്ന പോളച്ചിറ കെ. എൻ. ചെല്ലപ്പൻ പിള്ളയുടേയും പൊന്നമ്മയുടേയും മകനായ ഇദ്ദേഹം കലവൂർ കേശവനാശാനിൽ നിന്നാണ് ഗുസ്തിയുടെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. പതിനെട്ടാം വയസ്സിൽ ഇരുത്തംവന്ന ഗുസ്തിക്കാരനായ രാമചന്ദ്രൻ കണ്ണനല്ലൂരിൽ നടത്തിയ പ്രഥമ മത്സരത്തിൽ എതിരാളിയെ മലർത്തിയടിച്ച് ജൈത്രയാത്ര തുടങ്ങി. ഇരുപത്തഞ്ചാമത്തെ വയസ്സിൽ അന്ന് കേരളത്തിൽ അറിയപ്പട്ടിരുന്ന മണക്കാട് ദയാനന്ദൻ, കാരൂർ ഗണപതി സുന്ദരൻ തുടങ്ങിയ മല്ലൻമാരെ മലർത്തിയടിച്ച് കേരള ഗാമ എന്ന അപരനാമത്തിന് അർഹനായി. കൊല്ലത്ത് നടന്ന മത്സരത്തിൽ പഞ്ചാബുകാരനായ ഇമാംബക്സ് പോളച്ചിറയെ ആദ്യമായി പരാജയപ്പെടുത്തിയെങ്കിലും പരവൂരിൽ നടന്ന മത്സരത്തിൽ ഇമാംബക്സിനെ ഒന്നര മണിക്കൂറിനുള്ളിൽ കീഴ് പ്പെടുത്തി പകരം വീട്ടി.[2]

സിനിമകൾ

[തിരുത്തുക]

ആർ. വേലപ്പൻ സംവിധാനം ചെയ്ത ആര്യങ്കാവ് കൊള്ളസംഘം, മാസപ്പടി മാതുപിള്ള എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Polachira Ramachandran passes away". The Hindu. Oct 10, 2009. Archived from the original on 2009-12-31. Retrieved 2013 ജൂൺ 1. {{cite news}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-23. Retrieved 2012-10-27.
"https://ml.wikipedia.org/w/index.php?title=പോളച്ചിറ_രാമചന്ദ്രൻ&oldid=3661276" എന്ന താളിൽനിന്ന് ശേഖരിച്ചത്