പോസിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൊസിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുണിക്സുമായി താദാമ്യമുള്ള സോഫ്റ്റ്വെയറുകളിൽ ഉപയോഗിക്കുന്നതിനായുള്ള ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസസ്സ് നിർവചിക്കുന്നതിനായുള്ള ഐ.ഇ.ഇ.ഇ. മാനദണ്ഡകുടുബത്തിനെ മൊത്തത്തിൽ പറയുന്ന പേരാണ്‌ പോസിക്സ് (POSIX, അതായത് "Portable Operating System Interface for Unix"[1]). ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഈ മാനദണ്ഡം ഉൾപ്പെടുത്താമെങ്കിലും യുണിക്സിന്റെ വകഭേദങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഷെൽ, യൂറ്റിലിറ്റികളുടെ ഇന്റർഫേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു[2][1] IEEE Std 1003.1-1988 എന്നായിരുന്നു ഇതിന്റെ പൂർവ്വകാല നാമം, സൂചിപ്പിക്കുന്നതുപോലെ തന്നെ 1988 ലാണ്‌ ഇത് പുറത്തിറങ്ങിയത്. 1985 ന്റെ അടുത്ത് തുടങ്ങിയ പദ്ധതിയിൽ നിന്നാണ്‌ ഇത് ഉരുത്തിരിഞ്ഞ് വന്നത്. [3]ഐഇഇഇയുടെ വ്യാപാരമുദ്ര കൂടിയാണ് പോസിക്സ്. പോസിക്സ് എന്നത് ആപ്ലിക്കേഷന് വേണ്ടിയും സിസ്റ്റം ഡെവലപ്പർക്ക് വേണ്ടിയും ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.[4]

പേര്[തിരുത്തുക]

യഥാർത്ഥത്തിൽ, "പോസിക്സ്" എന്ന പേര് 1988-ൽ പുറത്തിറക്കിയ ഐ.ഇ.ഇ.ഇ. സ്റ്റാൻഡേർഡ് 1003.1-1988-നെ സൂചിപ്പിക്കുന്നു. പോസിക്സ് മാനദണ്ഡങ്ങളുടെ കൂട്ടത്തെ മുൻപ് ഐ.ഇ.ഇ.ഇ. 1003 എന്നായിരുന്നു സൂചിപ്പിച്ചിരുന്നത് ഇതിന്റെ അന്തർദേശീയ മാനദണ്ഡം ഐഎസ്ഒ/ഐഇസി(ISO/IEC) 9945 എന്നും.

1984-ൽ /usr/group അസോസിയേഷനിലെ അനുബന്ധ പ്രവർത്തനങ്ങളിൽ നിന്ന് ആരംഭിച്ച ഒരു പ്രോജക്റ്റിൽ നിന്നാണ് മാനദണ്ഡങ്ങൾ ഉയർന്നുവന്നത്.[5] ഐ.ഇ.ഇ.ഇ.-IX എന്ന് മുൻപ് അറിയപ്പെട്ട് ഇതിന്‌ ഓർമ്മിക്കാൻ എളുപ്പമുള്ള ഒരു പേര് നിർദ്ദേശിക്കാനുള്ള ഐ.ഇ.ഇ.ഇ. യുടെ ആവശ്യപ്രകാരം റിച്ചാർഡ് സ്റ്റാൾമാനാണ്‌ പോസിക്സ് (POSIX) എന്ന പേര് നിർദ്ദേശിച്ചത്.[2][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "POSIX". Standards. IEEE.
  2. 2.0 2.1 "POSIX.1 FAQ". The Open Group. 13 June 2020. ശേഖരിച്ചത് 22 January 2022.
  3. "POSIX 1003.1 FAQ Version 1.12". 2006-02-02. ശേഖരിച്ചത് 2006-07-16. {{cite web}}: Check date values in: |date= (help)
  4. "Introduction". The Open Group Base Specifications Issue 7, 2018 edition. ശേഖരിച്ചത് 22 July 2021.
  5. "JimIsaak - POSIX Impact". sites.google.com (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-09-15.
  6. "The origin of the name POSIX". 2011. ശേഖരിച്ചത് 28 September 2013.
"https://ml.wikipedia.org/w/index.php?title=പോസിക്സ്&oldid=3867261" എന്ന താളിൽനിന്ന് ശേഖരിച്ചത്