പൊന്നറ സരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊട്ടാരക്കര താലൂക്കിലെ കൈതക്കോടു ഗ്രാമത്തിലാണ് മലയാള സാഹിത്യകാരിയായ പൊന്നറ സരസ്വതി ജനിച്ചത്. ശരിയായ പേരു ആർ. സരസ്വതിക്കുട്ടി അമ്മ. എൻ. രാമക്കുറുപ്പും കുഞ്ഞുകൊച്ചമ്മയുമാണ് മാതാപിതാക്കൾ. ആർ. ഭാസ്ക്കരൻ പിള്ളയാണ് ഭർത്താവ്. സുഭാഷ് , ശിബി, സന്ദീപ് എന്നിവരാണ് മക്കൾ. 1966 മുതൽ കൊല്ലം , ചെമ്പഴന്തി, ചേളന്നൂർ ശ്രീനാരായണ കോളേജുകളിൽ അദ്ധ്യാപികയായിരുന്നു. 1999ൽ കൊല്ലം ശ്രീ നാരായണ കോളേജിൽ നിന്നും മലയാളം വിഭാഗം മേധാവിയായി വിരമിച്ചു. നല്ലൊരു പ്രസംഗകയും ഗൃഹലക്ഷ്മിവേദിയുടെ സജീവ പ്രവർത്തകയും ആണു. 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ[തിരുത്തുക]

  • തിരക്കിനിടയിൽ - കവിതകൾ
  • അനർഘനിമിഷങ്ങൾ - കവിതകൾ
  • ആത്മാവിൻടെ ഗദ്ഗദങ്ങൾ - കവിതകൾ
  • ഭാരതമാല - പരിഭാഷ
  • ആസ്ട്രേലിയൻ യാത്രാനുഭവങ്ങൾ - യാത്രാവിവരണം
  • ഹിമശൈല സാനുക്കളിലൂടെ - യാത്രാവിവരണം
  • മുത്തശ്ശിയുടെ വീട് - ബാലസാഹിത്യം
  • പല തുള്ളി പെരു വെള്ളം - ബാലകവിതകൾ
  • സുഭാഷ് ചന്ദ്ര ബോസ് - ജീവചരിത്രം
  • ഹെലൻ കെല്ലർ - ജീവചരിത്രം

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ജീവിതരേഖ പുഴ.കോം

"https://ml.wikipedia.org/w/index.php?title=പൊന്നറ_സരസ്വതി&oldid=2154145" എന്ന താളിൽനിന്ന് ശേഖരിച്ചത്