പൊനക കനകമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൊനക കനകമ്മ
Ponaka Kanakamma.jpg
Ponaka Kanakamma
Founder member of Sahitya Academy
Personal details
Born10 June 1892
Minagallu, Nellore, Andhra Pradesh
Died15 September 1963
Nellore
Political partyIndian National Congress
Spouse(s)Ponaka Subbarami Reddy
Children1 girl
ResidencePotlapudi, Nellore district

ഇന്ത്യയിലെ ഒരു സാമൂഹ്യ പ്രവർത്തകയും, സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു പൊനക കനകമ്മ (ഇംഗ്ലീഷ്: Ponaka Kanakamma -1892–1963) മഹാത്മാഗാന്ധിയുടെ ശിഷ്യ ആയതിന്റെ പേരിൽ ഒരു വർഷത്തെ തടവിലാക്കപ്പെട്ടിട്ടുണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലോരിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കസ്തൂരിദേവി വിദ്യാലയം എന്നപേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചത് പൊനക കനകമ്മയാണ്.

ജീവിതം[തിരുത്തുക]

1892 ജൂൺ 10ന് ആന്ധ്രാപ്രദേശിലെ നെല്ലോർ ജില്ലയിലാണ് പൊനക കനകമ്മ ജനിച്ചത്. പിതാവ് മരുപൂരു കൊണ്ട റെഡ്ഡിയും അമ്മ കാമമ്മയുമാണ്.

വളരെ സമ്പന്നമായ ഭൂപ്രഭു സമുദായത്തിൽ നിന്നുള്ള ആളാണ് പൊനക കനകമ്മ. ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞതുകൊണ്ട് ഔപചാരികമായി സ്കൂൾ വിദ്യാഭ്യാസമൊന്നും അവൾക്കുണ്ടായിരുന്നില്ല. എന്നിരുന്നാൽകൂടി അവൾ അവൾ സ്വശ്രമത്താൽ തെലുങ്ക്, ഹിന്ദി, സംസ്കൃതം എന്നിവ സ്വായത്തമാക്കി. 1913ൽ അവർ സാമൂഹ്യ പ്രവർത്തനത്തിനായി "സുജന രഞ്ജിനി സമാജം" നെല്ലൂരിനു സമീപം പൊട്ട്‍ലാപുഡി ഗ്രാമത്തിൽ സ്ഥാപിച്ചു. അവർ ഹരിജനങ്ങളുടേയും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു. 1913 ൽ അവരുടെ സുഹൃത്തുക്കൾ നെല്ലൂർ രാമ നായിഡുവിൻറെയും ബഹുജനങ്ങളുടേയും സഹായസഹകരത്തോടെ “വിവേകാനന്ദ ലൈബ്രറി” കൊട്ടൂരിൽ സ്ഥാപിച്ചിരുന്നു. ഒരു ഹ്രസ്വ കാലഘട്ടം അവർ വിപ്ലവ രാഷ്ട്രീയത്തിൻറെ സ്വാധീനത്തിലായിരുന്നുവെങ്കിലും പിന്നീട് ഗാന്ധിജിയുടെ കടുത്ത അനുയായിയായിത്തീർന്നു.

ആന്ധ്രാപ്രദേശിലെ നെല്ലോരിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായിസ്ഥാപിച്ച കസ്തൂരിദേവി വിദ്യാലയത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചെടുത്ത ഫോട്ടോയിൽ  പൊനക കനകമ്മ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Sources
  • Jamiinraitu (Telugu Weekly), 1931–1980
  • Vikramasimhapuri Mandala Sarvasvam-3
  • A biography of Kanakamma written by Raavinootala Sri Ramulu published in the year 2006.
  • Kanakapushyaraagam, an autobiography of Ponaka Kanakamma by Dr. K. Purushotham published in the year 2011.
"https://ml.wikipedia.org/w/index.php?title=പൊനക_കനകമ്മ&oldid=2511730" എന്ന താളിൽനിന്ന് ശേഖരിച്ചത്