പൊകൊയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pocoyo
Pocoyo.jpg
തരംPreschool education
സൃഷ്ടിച്ചത്Guillermo García Carsí
David Cantolla
Luis Gallego
രചനGuillermo García Carsí, Andy Yerkes (series 1)
Ken Scarborough (series 2)
സംവിധാനംGuillermo García Carsí
David Cantolla
Alfonso Rodriguez
ആഖ്യാനംJosé María del Río (Spanish)
Stephen Fry (English)
തീം മ്യൂസിക് കമ്പോസർDaniel Heredero
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ United States
യുണൈറ്റഡ് കിങ്ഡം United Kingdom
സ്പെയ്ൻ Spain
ഒറിജിനൽ ഭാഷ(കൾ)
Spanish (Two versions; one for Spain, the other for Latin America) English
സീരീസുകളുടെ എണ്ണം2
എപ്പിസോഡുകളുടെ എണ്ണം104
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)Kathryn Hart
Anne Brogan
Jonathan Doyle
നിർമ്മാണംCarolina Matas
Pilar Cubría
സമയദൈർഘ്യം7 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Zinkia Entertainment
Cosgrove-Hall Films
വിതരണംPBS (USA)
സംപ്രേഷണം
ആദ്യ പ്രദർശനംOctober 2009 - February 2014
External links
Website
Production website

നഴ്സറി കുട്ടികളെ ഉദ്ദേശിച്ചുള്ള ഒരു സ്പാനിഷ് കാർട്ടൂൺ ടെലിവിഷൻ പരമ്പരയാണ് പൊകൊയോ[1]. ഏഴു മിനിറ്റ് ദൈർഘ്യമുള്ള 52 എപ്പിസോഡുകളടങ്ങുന്ന രണ്ടു പരമ്പരകളായാണ് പൊകൊയോ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഗിലിമേറോ ഗാർഷ്യ കാർസീ, ലൂയി ഗലീഗോ, ഡേവിഡ് കന്റോലാ എന്നിവരാണ് സ്രഷ്ടാക്കൾ. ഇംഗ്ലീഷ് വിവരണം നൽകിയിരിക്കുന്നത് നടനും ഹാസ്യാവതാരകനുമായ സ്റ്റെഫാൻ ഫ്രൈ ആണ്.

വെളുത്ത പശ്ചാത്തലത്തിൽ ത്രിമാന തലത്തിൽ കഥാപാത്രങ്ങളും വളരെക്കുറച്ചുമാത്രം മറ്റു വസ്തുക്കളുമായി അവതരിപ്പിക്കപ്പെടുന്ന കഥകളിൽ അവതാരകൻ (ശബ്ദം മാത്രം) കഥാപാത്രങ്ങളോടും പ്രേക്ഷകരോടും ഒരു പോലെ സംവദിക്കുന്നു. സോഫ്റ്റിമേജ് എക്സ്. എസ്. ഐ. എന്ന സോഫ്റ്റ്‌വെയറാണ് ഇതിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത്.

2010 ജൂണിൽ നടന്ന 30-മത് ആനെസി ഇന്റർനാഷണൽ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ടെലിവിഷൻ പരിപാടിക്കുള്ള ക്രിസ്റ്റൽ അവാർഡ് പൊകൊയോ കരസ്ഥമാക്കി.

കഥാപാത്രങ്ങൾ[തിരുത്തുക]

  • പൊകൊയോ - പ്രധാന കഥാപാത്രം. നീല ഉടുപ്പിട്ട് തൊപ്പി വച്ച ജിജ്ഞാസാഭരിതനായ ഒരു ആൺകുട്ടി.
  • പാറ്റോ - ഒരു മഞ്ഞത്താറാവ്.
  • എല്ലി - പിങ്ക് നിറമുള്ള ഒരു ആന.
  • ലൗല - പൊകൊയോയുടെ വളർത്തുനായ. ഓറഞ്ചും മഞ്ഞയും നിറങ്ങൾ.
  • സ്ലീപ്പി ബേർഡ് - മിക്കപ്പോഴും ഉറങ്ങുന്ന, പറക്കുമ്പോഴും കണ്ണടച്ചു പിടിക്കുന്ന പക്ഷി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊകൊയോ&oldid=3244481" എന്ന താളിൽനിന്ന് ശേഖരിച്ചത്