Jump to content

പൈതഗോറിയൻ ത്രയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Animation demonstrating the simplest Pythagorean triple, 32 + 42 = 52.

ഒരു മട്ടത്രികോണത്തിന്റെ വശങ്ങളായിവരുന്ന മൂന്ന് അളവുകളാണ് പൈതഗോറിയൻ ത്രയങ്ങൾ എന്നറിയപ്പെടുന്നത്. ഏറ്റവും ചെറിയ പൈതഗോറിയൻ ത്രയമാണ് 3,4,5. ഇതിൽ 3, 4 എന്നീ അളവുകൾ ലംബത്തേയും 5 കർണത്തേയും കുറിക്കുന്നു. ഇങ്ങനെ വിളിക്കാൻ കാരണം പൈതഗോറസ് സിദ്ധാന്തമാണ്. അതായത് കർണം വശമായി വരയ്ക്കുന്ന സമചതുരത്തിന്റെ പരപ്പളവ് മറ്റു രണ്ടു വശങ്ങൾ വശമായി വരക്കുന്ന സമചതുരത്തിന്റെ പരപ്പളവിന്റെ തുകയ്ക്കു തുല്യമായിരിക്കും.

"https://ml.wikipedia.org/w/index.php?title=പൈതഗോറിയൻ_ത്രയങ്ങൾ&oldid=3011204" എന്ന താളിൽനിന്ന് ശേഖരിച്ചത്