പേർണിപ്
Jump to navigation
Jump to search
പുരാതന ഈജിപ്തിലെ രണ്ടാം രാജവംശത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന രാജകുമാരനോ, പുരോഹിതനോ ആണ് പേർണിപ്.
സഖറയിലെ പിരമിഡുകൾ ഖനനം ചെയ്തപ്പോൾ രണ്ട് ഫറോവമാരുടെ ശവകുടീരമുറികളിൽ നിന്നും പേർണിപ് എന്ന പേരിലുള്ള കളിമൺ സീലുകൾ കണ്ടെടുക്കപ്പെട്ടതോടെയാണ് ഈ പേര് ചരിത്ര ഗവേഷകർക്ക് മുന്നിലേക്കെത്തുന്നത്. ഇത്തരത്തിലുള്ള നാമങ്ങൾ ഈജിപ്ഷ്യൻ രാജവംശത്തിൽ വളരെ ദുർലഭമായതിനാൽ ശവക്കല്ലറകളിൽ ഉൾപ്പെട്ട രാജാക്കന്മാരിൽ ആരുടെയെങ്കിലും മകനോ അല്ലെങ്കിൽ രാജപുരോഹിതനോ ആയിരിക്കാം പേർണിപ് എന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഇദ്ദേഹത്തിനെ അടക്കം ചെയ്ത സ്ഥലം ഇന്നും അജ്ഞാതമായി തുടരുന്നു