പേൻ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| Phthiraptera | |
|---|---|
| Light micrograph of Fahrenholzia pinnata | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Infraclass: | |
| Superorder: | |
| Order: | Phthiraptera Haeckel, 1896
|
| Suborders | |
ചിറകില്ലാത്തതും സസ്തനികളുടെ ശരീരത്തിൽ പരാദങ്ങളായി ജീവിക്കുന്നതുമായ ഒരു പ്രാണി വർഗം ആണ് പേൻ. വളരെ സാധാരണയായി കാണുന്ന ectoparasite, അതായത് തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് Pediculus capitis var hominis അഥവാ പേൻ. മനുഷ്യശരീരത്തിൽ വസിക്കുന്ന പരാദ പ്രാണികളാണ് ഇവ. പേൻ ഒരു രോഗത്തിന്റെയും വാഹകരല്ലെങ്കിലും, അവ നമുക്ക് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും. പേൻശല്യം അമിതമായാൽ തലയിൽ നല്ലപോലെ ചൊറിച്ചിൽ അനുഭവപ്പെടുകയും, ഇത് തലമാന്തിപൊട്ടിക്കുവാനും അതിലൂടെ ഇൻഫക്ഷൻ ഉണ്ടാകുവാനും സാധ്യതകൂടുതലാണ്. അതേപോലെ, പേൻ കൂടുമ്പോൾ, തലയിൽ ചൊറിപോലെ പൊന്തുകയും തല പഴുക്കുകയും ചെയ്യും. ഇതെല്ലാം നല്ല വേദനയും അണുബാധയും കൂട്ടുന്നതിന് കാരണമാണ്. നല്ല വലിയ പേനുകൾ ദിവസേന ആറ് മുതൽ പത്ത് മുട്ടകൾവരെ ഇടുന്നു എന്നാണ് പറയപ്പെുന്നത്. അപ്പോൾ രണ്ട് മൂന്ന് പേൻ തലയിൽ വന്നാൽതന്നെ പേൻപെരുകുവാൻ വേറെ വഴിയൊന്നും വേണ്ടെന്ന് സാരം. ദിവസേന വൃത്തിയാക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം. മുതിർന്ന പേനുകൾക്ക് ചാരനിറമോ കറുപ്പോ നിറമായിരിക്കും, നഖങ്ങൾ പോലെ തോന്നിക്കുന്ന മൂന്ന് ജോഡി കാലുകളുമുണ്ട്. അവ എള്ളിനേക്കാൾ ചെറുതാണ്. തള്ളപേൻ മൂന്ന് മുതൽ നാല് ആഴ്ചവരേ ജീവിക്കും. ഇവർ ദിവസേന ഇടുന്ന മുട്ടകളാണ് ഈരുകൾ. ഇത് ആറ് മുതൽ ഒമ്പത് ദിവസത്തിനുള്ളിലാണ് വിരിയുന്നത്. അതേപോലെ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ വളർച്ചയിലേയ്‌ക്കെത്തുവാൻ ഒമ്പത് മുതൽ പന്ത്രണ്ട് ദിവസം വരെ എടുക്കുന്നുണ്ട് എന്നാണ് കണക്ക്. തലയോട്ടിയിൽ നിന്ന് രക്തം ഊറ്റി ജീവിക്കുന്ന ഇവക്ക് നമ്മുടെ മുടിയിൽ നിന്ന് താഴേക്ക് വീണാൽ dehydration മൂലം അധിക നേരം ജീവിക്കാൻ ആകില്ല.