പേയ്മെന്റ് ടെർമിനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രെഡിറ്റ് കാർഡ് ടെർമിനൽ, സ്വൈപിംഗ് മെഷീൻ, പി.ഒ.സ് ടെർമിനൽ (Point of Sale ) എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമിടപ്പാട് നടത്താൻ വേണ്ടുന്ന യന്ത്രമാണ് പേമന്റ് ടെർമിനൽ അഥവാ സ്വൈപിംഗ് മെഷീൻ. 

പല മോഡലുകളായി ഇവ ലഭ്യാണ്. എല്ലാത്തിന്റേയും അടിസ്ഥാന പ്രവർത്തന രീതി ഒന്നു തന്നെയാണ്. മെഷീനിലുള്ള വിടവിലേക്ക് (card slot) കാർഡ് കടത്തി ഓടിക്കുന്നു/ചലിപ്പിക്കുന്നു. ഇതിനെയാണ് സ്വൈപിംഗ് (swiping) എന്ന് പറയുന്നത് , അല്ലെങ്കിൽ കാർഡിലെ വിവരങ്ങൾ മെഷീനിൽ ടൈപ്പ് ചെയ്തു കൊടുക്കുന്നു.   

അങ്ങനെ ലഭിക്കുന്ന വിവരം വെച്ച് കാർഡ് സാധുവാണോ എന്ന പ്രാഥമിക പരിശോധന യന്ത്രം തന്നെ നിർവ്വഹിക്കും (ഡേറ്റ് കഴിഞ്ഞ കാർഡുകൾ , അക്കങ്ങൾ വ്യക്തമല്ലാത്തവ എന്നിവ റദ്ദാക്കപ്പെടുന്നു.) സാധുവായ കാർഡിലെ വിവരങ്ങൾ ക്മ്പ്യൂട്ടർ ശ്രംഖല വഴി കാർഡ് സേവന ദാതാക്കൾക്ക് (merchant service provider)  കൈമാറുന്നു. മിക്കപ്പോഴും കാർഡുടമയുടെ ബാങ്ക് ആയിരിക്കും സേവന ദാതാവ്. കാർഡ് സംവിധാനം നൽകുന്ന സ്വകാര്യ കമ്പനികളും നിലവിലുണ്ട്. പ്രധാനമായും ടെലിഫോൺ നെറ്റ് വർക്കാണ് ഈ വിവര വിനിമയത്തിനുപയോഗിക്കുന്നത്.  വൈയർലസ്സ് ഇന്റ്ർ നെറ്റ്   ഉപയോഗിക്കുന്ന യന്ത്രസംവിധാനത്തിനു പ്രചാരം ഏറിവരുന്നു.   

ഇങ്ങനെ ലഭിക്കുന്ന വിവരം ബാങ്കുകൾ അഥവാ സേവന ദാതാക്കൾ പരിശോധിച്ച്, കാർഡുടമയുടെ അക്കൗണ്ടിൽ പണമുണ്ടെന്നും(ഡെബിറ്റ് കാർഡാണേങ്കിൽ), ക്രെഡിറ്റ് പരിധി തീർന്നിട്ടില്ലെന്നും (ക്രെഡി കാർഡുകൾക്ക്) ഉറപ്പാക്കുന്നു. പണം ഇലക്ട്രോണിക്ക് ട്രാൻസ്ഫർ ആയി സേവന ഉപഭോക്താവിനു (merchant കടയുടമ , മെഷീൻ ഉടമ) ലഭിക്കുന്നു. മെഷീൻ ഒരു പ്രിന്റ് ഒഔട്ട് കാർഡുടമയ്ക്കായി ലഭ്യമാക്കുന്നു.

പ്രമുഖ നിർമ്മാതാക്കൾ[തിരുത്തുക]

Panasonic payment terminal
  • Spire Payments
  • First Data
  • VeriFone (
  • Ingenico
  • Dejavoo
  • Exadigm
  • XAC Automation Corp.
  • Panasonic
"https://ml.wikipedia.org/w/index.php?title=പേയ്മെന്റ്_ടെർമിനൽ&oldid=2956885" എന്ന താളിൽനിന്ന് ശേഖരിച്ചത്