പെർഗമൺ മ്യൂസിയം
പെർഗമൺ മ്യൂസിയം, ബെർലിനിലെ മ്യൂസിയം ദ്വീപിലെ അതിപ്രധാന മ്യൂസിയങ്ങളിലൊന്നാണ്. മ്യൂസിയത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ആൽഫ്രഡ് മെസ്സെൽസ്, ലുഡ്വിഗ് ഹോഫ്മാൻ എന്നിവരാണ്. ഇരുപതു വർഷമെടുത്തു (1910-1930) നിർമ്മാണം പൂർത്തിയാക്കാൻ. മൂന്നു നിലകളുള്ള അതിവിശാലമായ കെട്ടിടത്തിൽ പലവിഭാഗങ്ങളായിട്ടാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്.