പെഷവാർ വിദ്യാലയ ആക്രമണം 2014
2014 പെഷവാർ ആർമി സ്കൂൾ ആക്രമണം | |
---|---|
സ്ഥലം | ദി ആർമി പബ്ലിക്ക് സ്കൂൾ, വർസക് റോഡ്, പെഷവാർ, പാകിസ്താൻ |
നിർദ്ദേശാങ്കം | 34°00′49″N 71°32′10″E / 34.01361°N 71.53611°E |
തീയതി | 16 December 2014 11:00 am PST[1] – 19:56 pm PST[2] (UTC+05:00) |
ആക്രമണലക്ഷ്യം | Students and school staff |
ആക്രമണത്തിന്റെ തരം | ചാവേർ സ്ഫോടനം, കൂട്ടക്കൊല, ബന്ദികൾ, വെടിവയ്പ്പ് |
മരിച്ചവർ | 154 (includes perpetrators)[3][4] |
മുറിവേറ്റവർ | 114[5] |
ആക്രമണം നടത്തിയത് | തഹ്രിൿ-ഏ-താലിബാൻ പാകിസ്താനിലെ ഒമ്പതംഗ സംഘം[4] |
ഉദ്ദേശ്യം | ഓപ്പറേഷൻ സർബ്ബ്-ഏ-അസ്ബിനുള്ള പ്രതികാരം |
2014 ഡിസംബർ 16൹ തഹ്രിൿ-ഏ-താലിബാൻ പാകിസ്താൻ എന്ന ഭീകരസംഘടനയിലെ അംഗങ്ങളായ ഒമ്പതു തീവ്രവാദികൾ പാകിസ്താനിലെ പെഷവാർ നഗരത്തിലെ ആർമി പബ്ലിൿ സ്കൂളിനു നേരെ ആക്രമണം ചെയ്തു.[6] ഇവർ ഉന്നമിട്ടതു് പ്രസ്തുത വിദ്യാലയത്തിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയുമായിരുന്നു. ആക്രമണത്തിൽ 132 വിദ്യാർത്ഥികൾ അടക്കം 145 പേർ കൊല്ലപ്പെട്ടു.[7] ആക്രമണത്തിൽ 122 പേർക്കു് പരിക്കേറ്റു.[6]
പശ്ചാത്തലം
[തിരുത്തുക]പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നതു് പെഷാവർ കന്റോണ്മെന്റിനു സമീപമാണു്. ഇവിടുത്തെ വിദ്യാർത്ഥികൾ സൈനികരുടെയും സാധാരണപൗരന്മാരുടെയും മക്കളാണു്.[8]
ആക്രമണം
[തിരുത്തുക]ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം പത്തരമണിയോടെയാണു് ഭീകരർ വിദ്യാലയത്തിലേയ്ക്കു് കടന്നു കയറിയതു്. സൈനിക യൂണിഫോമിൽ തോക്കുമായി എത്തിയ ആറ് ഭീകരരാണ് സ്‌കൂളിൽ ആക്രമണം നടത്തിയത്. തുടർച്ചയായി സ്‌ഫോടനങ്ങളും നടത്തി. അഞ്ഞൂറിലധികം കുട്ടികളും ഒട്ടേറെ അധ്യാപകരും ഈ സമയം സ്‌കൂളിലുണ്ടായിരുന്നു. പിന്നീട് ഇതിൽ ഭൂരിഭാഗം പേരെയും സൈന്യം ഒഴിപ്പിച്ചു. തുടർന്നു് എട്ടരമണിക്കൂർ പാകിസ്താൻ സൈന്യവുമായ ഇവരുടെ ഏറ്റുമുട്ടൽ നീണ്ടുനിന്നു.[7] ഭീകരരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ ബാക്കിയുള്ളവരെ സൈന്യം വധിക്കുകയായിരുന്നു.
10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മുതിർന്ന വിദ്യാർഥികളുള്ള ഒരു ബ്ലോക്കിലാണ് സ്‌ഫോടനമുണ്ടായത്.
അക്രമത്തെ തുടർന്ന് അടച്ചിട്ട വിദ്യാലയം 2015 ജനുവരി 12-ന് വീണ്ടും തുറന്നു. സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പാകിസ്താൻ സൈനിക മേധാവി ജനറൽ റഷീൽ ഷരീഫ് കുട്ടികളേയും മാതാപിതാക്കളേയും സ്വീകരിച്ചു. [9]
അക്രമ കാരണം
[തിരുത്തുക]വടക്കൻ വസീരിസ്താനിലുണ്ടായ സൈനിക നടപടികൾക്ക് പ്രതികാരമായാണ് തെഹ്‌രിക് ഇ താലിബാൻ പാകിസ്താൻ സ്‌കൂൾ ആക്രമിച്ചതെന്നാണ് താലിബാന്റെ നിലപാട്.
അവലംബം
[തിരുത്തുക]- ↑ "A horrific attack at a Peshawar school shows where the heaviest burden of terrorism lies". QUARTZ India. Retrieved 16 December 2014.
- ↑ "As it happened: Pakistan school attack". BBC. Retrieved 17 December 2014.
- ↑ In Pakistan school attack, Taliban terrorists kill 145, mostly children
- ↑ 4.0 4.1 Pakistani Taliban Attack on Peshawar School Leaves 145 Dead
- ↑ "Pakistan Taliban 'kill over 100' in Peshawar school attack". Euronews. 16 December 2014. Retrieved 16 December 2014.
- ↑ 6.0 6.1 "പാക് സ്‌കൂളിൽ താലിബാന്റെ കൂട്ടക്കുരുതി; 132 കുട്ടികൾ മരിച്ചു". മാതൃഭൂമി. 17 ഡിസംബർ 2014. Archived from the original on 2014-12-17. Retrieved 17 ഡിസംബർ 2014.
- ↑ 7.0 7.1 സ്വന്തം ലേഖകൻ (17 ഡിസംബർ 2014). "പെഷാവർ കൂട്ടക്കൊല: 132 കുട്ടികൾ ഉൾപ്പെടെ 145 മരണം". മലയാള മനോരമ. Retrieved 17 ഡിസംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "പാക് സൈനിക സ്‌കൂളിൽ കൂട്ടക്കുരുതി, 141 കുട്ടികൾ മരിച്ചു". കേരള കൗമുദി. 17 ഡിസംബർ 2014. Retrieved 17 ഡിസംബർ 2014.
{{cite news}}
: zero width space character in|title=
at position 35 (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-14. Retrieved 2015-01-12.