പെറ്റർലൂ കൂട്ടക്കൊല
ദൃശ്യരൂപം
53°28′41″N 2°14′49″W / 53.478°N 2.247°W
പെറ്റർലൂ കൂട്ടക്കൊല | |||||||
---|---|---|---|---|---|---|---|
മാഞ്ചസ്റ്ററിന്റെ ചരിത്രത്തിന്റെ ഭാഗം | |||||||
റിച്ചാർഡ് കാർലൈലിന്റെ പെറ്റർലൂ കൂട്ടക്കൊലയെക്കുറിച്ചുള്ള ചിത്രം | |||||||
|
വ്യാവസായിക വിപ്ലവത്തെത്തുടർന്ന് ഉയർന്നുവന്ന തൊഴിലാളികളുടെ അവകാശ സമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായിരുന്നു പെറ്റർലൂ കൂട്ടക്കൊല. ഇംഗ്ലണ്ടിൽ 1800 ൽ പാസാക്കിയ കോമ്പിനേഷൻ നിയമം തൊഴിലാളികൾ സംഘം ചേരുന്നത് നിരോധിച്ചു. ഇതിനെതിരെ 1819 ആഗസ്റ്റ് മാസത്തിൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള സെന്റ് പീറ്റേഴ്സ് ഫീൽഡിൽ എൺപതിനായിരതേതോളം തൊഴിലാളികൾ ഒരു പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു. സമാധാനപരമായി ഇവർ നടത്തിയ പ്രകടനത്തിന് നേരെ നടന്ന വെടിവെയ്പ്പിൽ പതിനൊന്നു പേർ മരണമടഞ്ഞു. എഴുന്നൂറോളം പേർക്ക് പരിക്കേറ്റു. ഈ സംഭവത്തെത്തുടർന്ന് തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുവാൻ അധികാരികൾ നിർബന്ധിതരായി. [1]
നേട്ടങ്ങൾ
[തിരുത്തുക]- കോമ്പിനേഷൻ നിയമം പിൻവലിക്കപ്പെട്ടു.
- ഒളിവിൽ പ്രവർത്തിച്ചിരുന്ന പല തൊഴിലാളി കൂട്ടായ്മകൾക്കും പരസ്യമായി പ്രവർത്തിക്കാനായി.
അവലംബം
[തിരുത്തുക]- ↑ സാമൂഹ്യശാസ്ത്രം, എട്ടാം ക്ലാസ് പാഠ പുസ്തകം ഭാഗം 2. കേരള സർക്കാർ. 2009. p. 141.