ഉള്ളടക്കത്തിലേക്ക് പോവുക

പെപിത സേത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെപിത സേത്ത്
ജനനം
സഫോൾക്ക്, യു.കെ.
തൊഴിൽ(s)എഴുത്തുകാരി, ഫോട്ടൊഗ്രാഫർ
അവാർഡുകൾപത്മശ്രീ


പെപിത സേത് ബ്രിട്ടീഷു കാരിയായ എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമാണ്. കേരളത്തിലെ ക്ഷേത്ര കലകളെ പറ്റിയും ആചാരങ്ങളെ പറ്റിയും അവർ നന്നായി പഠനം നടത്തിയിരുന്നു. ഗുരുവായൂർ കേശവന്റെ ഫോട്ടോഗ്രാഫിലൂടെയും അവർ അറിയപ്പെട്ടു. കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് 2012ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരം നൽകി അവരെ ആദരിച്ചു .[1][2]


ജീവചരിത്രം

[തിരുത്തുക]
പെപിതസേത് ചിത്രം എടുക്കുന്നു.
"ഓ, അവൻ ഒരു മൃഗമല്ല. ഞാൻ അവന്റെ നേരെ ക്യാമറ പിടിച്ചത് മനസ്സിലാക്കി നോക്കിയ നോട്ടം ഇപ്പോഴും ഓർമ്മയിലുണ്ട്… അത് ദൈവികമായിരുന്നു. എനിക്ക് ക്ഷേത്രങ്ങളുമായുള്ള ബന്ധത്തിന്റെ തുടക്കമാണെന്ന് അവൻ മനസ്സിലാക്കിയ പോലെ.” ഗുരുവായൂർ കേശവനെ പറ്റി പെപിത സേത്ത്[3]

1942 ഓഗസ്റ്റ് 3 ന് ഇംഗ്ലണ്ടിലെ കിഴക്കൻ സഫോക്കിൽ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായ വിക്ടർ റാംസെയുടെയും ക്രിസ്റ്റ്യൻ ജെറാൾഡിൻ മേരിയുടെയും മകളായി പെപിത ക്രിസ്റ്റ്യൻ എന്ന പെപിറ്റ സേത്ത് ജനിച്ചു.[4] പെപിതയുടെ മാതൃപിതാവ് ബ്രിട്ടീഷ് ഇന്ത്യയിൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഒരു സൈനികനായിരുന്നു. സിനിമകളിൽ ഒരു കരിയർ തിരഞ്ഞെടുത്ത അവർ ഫിലിം എഡിറ്റിംഗ് പഠിക്കുകയും ടെഡ് കോട്ചെഫ്, സ്റ്റാൻലി ഡോണൻ തുടങ്ങിയ ചലച്ചിത്ര സംവിധായകരുടെ കീഴിൽ പ്രവർത്തിക്കാൻ അവസരങ്ങൾ നേടുകയും ചെയ്തു.

പെപിത സേത്ത് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ റോഷൻ സേത്തിനെ വിവാഹം കഴിച്ചെങ്കിലും 80 കളുടെ അവസാനത്തിൽ ഭർത്താവുമായി വേർപിരിഞ്ഞു. 2004 ൽ ദമ്പതികൾ ഔദ്യോഗികമായി വിവാഹമോചനം നേടി.[5]

പെപിത നിലവിൽ തൃശ്ശൂർജില്ലയിൽ ഗുരുവായൂരിലാണ് താമസിക്കുന്നത്. 2024 ൽ അവർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയും 2026 ഫെബ്രുവരിയിൽ അത് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.[6]

ഗുരുവായൂർ കേശവന്റ്റെ പ്രതിമ.

അവലംബം

[തിരുത്തുക]
  1. "Padma". Government of India. 25 January 2011. Retrieved 22 August 2014.
  2. "President confers Padma Awards". The India Awaaz.com. 23 March 2012. Archived from the original on 2014-08-26. Retrieved 22 August 2014.
  3. Geetha Venkitaraman (10 February 2012). "Crowning glory". The Hindu. Retrieved 22 August 2014.
  4. "British-born Padma Shri Pepita Seth granted Indian citizenship at the age of 84". Malayala Manorama (in ഇംഗ്ലീഷ്).
  5. "Roshan Seth". Veethi.com. 2014. Retrieved 22 August 2014.
  6. "British-born Padma Shri Pepita Seth acquires Indian citizenship in Kerala". ANI News (in ഇംഗ്ലീഷ്).

പുറത്തേക്കുള്ള കണ്ണികൾ=

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെപിത_സേത്ത്&oldid=4600211" എന്ന താളിൽനിന്ന് ശേഖരിച്ചത്