Jump to content

പെഡ്രോ പരാമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെഡ്രോ പരാമോ
Second edition
കർത്താവ്ഹുവാൻ റുൾഫോ
പരിഭാഷMargaret Sayers Peden
രാജ്യംMexico
ഭാഷSpanish
പ്രസാധകർFondo de Cultura Económica
പ്രസിദ്ധീകരിച്ച തിയതി
1955

ഹുവാൻ റുൾഫോ എന്ന ലാറ്റിനമേരിക്കൻ എഴുത്തുകാരൻ എഴുതിയ ഒരു ലഘു നോവലാണു് പെഡ്രോ പരാമോ. 1955-ൽ പുറത്തിറങ്ങിയ ഈ പുസ്തകം സ്പാനിഷ് ഭാഷയിലാണു് രചിക്കപ്പെട്ടത്. മാജിക്കൽ റിയലിസം സമർത്ഥമായി സന്നിവേശിപ്പിച്ച ഒരു നോവൽ എന്ന നിലയിൽ ഈ നോവൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ നോവൽ രണ്ടു തവണ ഇംഗ്ലീഷ് ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. നോവലിൽ ജുവാൻ പ്രെസിയാഡോ എന്നയാൾ ആയിടെ മരണപ്പെട്ട തന്റെ അമ്മയുടെ ജന്മനാടായ കൊമാലയിലേക്ക് തന്റെ അച്ഛനെ കണ്ടുപിടിക്കാനായി യാത്ര നടത്തി അവിടെ എത്തിച്ചേർന്നപ്പോൾ കണ്ടത് ഒരു പ്രേതനഗരത്തെയായിരുന്നു. തുടക്കത്തിൽ യാതൊരു സ്വീകാര്യതയും ലഭിക്കാത്ത ഈ നോവൽ ആദ്യ നാലുവർഷത്തിൽ 2000 കോപ്പി മാത്രമാണ് വിറ്റത്. പിന്നീട് മുപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നോവൽ അമേരിക്കയിൽ മാത്രം പത്തുലക്ഷത്തിലേറെ കോപ്പി വിറ്റഴിഞ്ഞു. മാർകേസിനെ സ്വാധീനിച്ച ഗ്രന്ഥങ്ങളിൽ ഒന്നാണിത്.

മലയാളത്തിലേക്ക് ഈ നോവൽ പരിഭാഷ ചെയ്തത് വിലാസിനി ആണു്.

"https://ml.wikipedia.org/w/index.php?title=പെഡ്രോ_പരാമോ&oldid=2298898" എന്ന താളിൽനിന്ന് ശേഖരിച്ചത്