Jump to content

പെട്രോമാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
« പെട്രോമാക്സ് 826 » ഉയർന്ന മർദ്ദത്തിലുള്ള മണ്ണെണ്ണയുപയോഗിച്ചു കത്തുന്ന റാന്തൽ
ബ്രിട്ടീഷ് കോളനിഭരണകാലത്തുള്ള ഒരു പെട്രോമാക്സ് ബട്ടിക്കലോവ മ്യൂസിയത്തിൽ

ഉയർന്ന മർദ്ദത്തിലുള്ള മണ്ണെണ്ണയുപയോഗിച്ചു കത്തുന്ന റാന്തൽ വിളക്കിൻറെ ഒരു ബ്രാന്റ് പേരാണ് പെട്രോമാക്സ്. മാന്റിൽ എന്ന തരം തിരിയാണ് ഇതിൽ ഉപയോഗിക്കുന്നത്. പാരഫിൻ ലാമ്പ്, ടില്ലി ലാമ്പ് കോൾമാൻ ലാമ്പ് എന്നീ പേരുകളിലും ഇതേ സംവിധാനമുള്ള ദീപങ്ങൾ അറിയപ്പെടുന്നുണ്ട്.

ചരിത്രം

[തിരുത്തുക]

ബെർലിനിലെ എഹ്രിച്ച് & ഗ്രേറ്റ്സ് എന്ന കമ്പനിയാണ് ഈ റാന്തൽ വികസിപ്പിച്ചത്. ഇതിന്റെ പ്രസിഡന്റായിരുന്ന മാക്സ് ഗ്രേറ്റ്സ് (1851–1937) എന്നയാളായിരുന്നു ഇതിന്റെ രൂപകല്പന നിർവഹിച്ചവരിൽ പ്രധാനി. മണ്ണെണ്ണ വാതകമാക്കാനുള്ള രീതിയാണ് ഇദ്ദേഹം ആവിഷ്കരിച്ചത്. പെട്രോളിയം, മാക്സ് ഗ്രേറ്റ്സ് എന്നീ പേരുകളിൽ നിന്നാണ് പെട്രോമാക്സ് എന്ന പേരുവന്നത്.

കത്തിച്ച് വെച്ച പെട്രോമാക്സ്

ഈ രൂപകല്പന ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. മിക്ക രാജ്യങ്ങളിലും ഇത്തരം ദീപങ്ങൾ പെട്രോമാക്സ് എന്നാണറിയപ്പെടുന്നത്. ഇതേ ഡിസൈൻ അടുപ്പുണ്ടാക്കാനും ഉപയോഗിക്കപ്പെട്ടിരുന്നു.

പല രാജ്യങ്ങളിലും "പെട്രോമാക്സ്" ഒരു ട്രേഡ് മാർക്കാണ്. ഉദാഹരണത്തിന് അമേരിക്കയിൽ ബ്രൈറ്റ് ലൈറ്റ് ഇൻക്., ജർമനിയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും പെലാം ഇന്റർനാഷണൽ ലിമിറ്റഡ് എന്നീ കമ്പനികളുടെ കൈവശമാണ് ഈ ട്രേഡ് മാർക്ക് നിലവിലുള്ളത്.

ഇന്ത്യയിൽ പ്രഭാത് എന്ന കമ്പനിയും ചൈനയിൽ ടവർ എന്ന കമ്പനിയും ഈ രൂപകൽപ്പന പകർത്തിയിട്ടുണ്ട്.

ഇതും കാണുക

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെട്രോമാക്സ്&oldid=3927380" എന്ന താളിൽനിന്ന് ശേഖരിച്ചത്