പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ
പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ | |
പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ was the world's tallest building from 1998 to 2004.*
| |
ഇതിനു മുമ്പുണ്ടായിരുന്ന കെട്ടിടം | സിയേഴ്സ് ഗോപുരം |
ഇതിനു ശേഷം നിലവിൽവന്ന കെട്ടിടം | തായ്പേയ് 101 |
വസ്തുതകൾ | |
---|---|
സ്ഥാനം | ക്വാലലംപൂർ, മലേഷ്യ |
സ്ഥിതി | പൂർത്തിയായി |
നിർമ്മാണം | 1992-1998 |
ഉയരം | |
ആന്റിനാ/Spire | 451.9 m (1,482.6 ft)[അവലംബം ആവശ്യമാണ്] |
Roof | 378.6 m (1,242.1 ft) |
Top floor | 375.0 m (1,230.3 ft) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 88 |
തറ വിസ്തീർണ്ണം | 395,000 m2 (4,252,000 sq ft) (1 & 2) |
ലിഫ്റ്റുകളുടെ എണ്ണം | 78 (1 & 2) |
കമ്പനികൾ | |
ആർക്കിടെക്ട് | സീസർ പെല്ലി |
കരാറുകാരൻ | സാംസംഗ് എഞ്ചിനീയറിങ് & കൺസ്ട്രക്ഷൻ ഹസാമ കോർപ്പറേഷൻ ബി.എൽ. ഹാർബെർട്ട് ഇന്റർനാഷണൽ |
നടത്തിപ്പുകാർ | KLCC |
*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലേഷ്യയിലെ ക്വാലലംമ്പൂരിൽ സ്ഥിതിചെയ്യുന്ന ഇരട്ട കെട്ടിടങ്ങളാണ് പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ (ഇംഗ്ലീഷ്: Petronas Twin Towers). തായ്‌പെയ് 101 ഇതിനെ മറികടക്കുന്നതിന് മുൻപ് ഇതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. പക്ഷേ ഇപ്പോഴും ഇത് തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടവും ഓഫീസ് കെട്ടിടവും.[1] ഗോപുരം 1 ഉം ഗോപുരം 2 ഉം യഥക്രമം ഹസാമാ കോർപ്പറേഷനും സാംസങ്ങ് എൻജിനീയറിങ്ങ് & കൺസ്ട്രക്ഷനും ആണ് നിർമ്മിച്ചത്. 1998 മുതൽ 2004 വരെ ഇവയായിരുന്നു ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങൾ, പ്രധാന കവാടം മുതൽ ഘടനയുടെ ഏറ്റവും മുകളറ്റം വരെയുള്ള ഉയരം കണക്കാക്കിയായിരുന്നു ഇത്.[1]
മറ്റ് കെട്ടിടങ്ങളുമയുള്ള താരതമ്യം
[തിരുത്തുക]തായ്പെയ് 101 വരുന്നത് വരെ പെട്രോണാസ് ഗോപുരങ്ങളായിരുന്നു ഉയരം കൂടിയ കെട്ടിടങ്ങൾ. കെട്ടിടത്തിന്റെ ചട്ടകൂടിന്റെ മുകളറ്റം അളന്നാണ് ഉയരം കണക്കാകുന്നത്. മുകളിലുള്ള പിരികൾ കെട്ടിടത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്, ആന്റിനകളെ അങ്ങനെ കണക്കാക്കാറില്ല. കാരണം പിരികൾ മാറ്റുന്നത് കെട്ടിടത്തിന്റെ അടിസ്ഥാന ഘടനയെ തന്നെ മാറ്റുന്നു, ആന്റിനകൾ മാറ്റുന്നത് അങ്ങനെയല്ല അവ അവാശ്യാനുസരണം മാറ്റുകയോ ചേർക്കുകയോ ചെയ്യാവുന്നതാണ് അത് കെട്ടിടത്തിന്റെ ഘടനയെ ബാധിക്കുന്നില്ല. ഉയരം കൂടിയ ഇരട്ട കെട്ടിടങ്ങൾ ഇവ തന്നെയാണ്.
സിയേഴ്സ് ഗോപുരവും വേൾഡ് ട്രേഡ് സെന്ററും നിർമ്മിച്ചത് 110 നിലകളോടെയാണ്, ഇത് 88 നിലകളുള്ള പെട്രോണാസ് ഗോപുരങ്ങളെക്കാൾ 22 നിലകൾ കൂടുതലാണ്. സിയേഴ്സ് ഗോപുരത്തിന്റെയും വേൾഡ് ട്രേഡ് സെന്ററിന്റെയും ഉപയോഗിക്കപ്പെടുന്ന നിലകളും മേൽക്കൂരയും പെട്രോണാസ് ഗോപുരങ്ങളുടെ നിലകളേക്കാളും മേൽകൂരകളേക്കാൾ ഉയരത്തിലാണ് 75 മീറ്ററുള്ള സിയേഴ്സ് ഗോപുരത്തിന്റെ ആന്റിനകൾക്ക് പെട്രോണാസ് ഗോപുരങ്ങളുടെ മുകളിലുള്ള പിരികളേക്കാൾ ഉയരത്തിലാണ്. പക്ഷേ ആന്റിനകൾ കെട്ടിടങ്ങളുടെ ഘടനാപരമായ ഭാഗങ്ങളായി കണക്കാക്കാതിനാൽ ഔദ്യോഗികമായി പെട്രോണാസ് ഗോപുരങ്ങൾ സിയേഴ്സ് ഗോപുരത്തെക്കാൾ 10 മീറ്റർ ഉയരം കൂടുതലായി.
ചരിത്രം
[തിരുത്തുക]അർജന്റീന-അമേരിക്കൻ രൂപകല്പകനായ സീസർ പെല്ലി രൂപകല്പന നിർവ്വഹിച്ച പെട്രോണാസ് ഗോപുരങ്ങളുടെ നിർമ്മാണം 1998 ലാണ് പൂർത്തിയായത്. പൂർത്തിയായ അവസരത്തിൽ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളായി ഇവയ്ക്ക് സ്ഥാനം ലഭിച്ചു.[അവലംബം ആവശ്യമാണ്] ക്വാലലമ്പൂരിലെ റേസ് ട്രാക്കിന് സമീപമാണ് ഇവ നിലകൊള്ളുന്നത്. അവ നിൽക്കുന്ന അടിതട്ടിലെ പാറയുടെ ആഴം ഇവയെ ലോകത്തിലെ ഏറ്റവും ആഴമുള്ള അടിത്തറയുള്ള കെട്ടിടങ്ങൾ എന്ന പ്രത്യേകതയും നൽകി. 120 മീറ്റർ ആഴമുള്ള അടിത്തറ തയ്യാറാക്കിയിരിക്കുന്നത് ബാച്ചി സൊളെന്റാഷെ ആണ്, ഈ അടിത്തറ തയ്യാറാക്കാൻ വലിയ അളവിലുള്ള കോൺക്രീറ്റ് വേണ്ടി വന്നു.
88 നിലകളുള്ള ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത് പ്രധാനമായും ബലിഷ്ഠ്മാക്കപ്പെട്ട കോൺക്രീറ്റു കൊണ്ടാണ്. കൂടെ ഉരുക്കും ഗ്ലാസും ഉപയോഗിച്ച് മലേഷ്യയിലെ മുസ്‌ലിം പാരമ്പര്യം പ്രദർശിപ്പിക്കുവാൻ വേണ്ടി ഇസ്‌ലാമിക കലാരൂപങ്ങൾ തീർത്തിട്ടുമുണ്ട്. മറ്റൊരു ഇസ്‌ലാമിക കലയുമായുള്ള ബന്ധം ഇതിന്റെ രൂപഘടനയിലാണ്. കെട്ടിടങ്ങളുടെ പരിച്ഛേദം റബ് എൽ ഹിസ്ബ് അനുസരിച്ചാണ് എന്നതാണ് (വൃത്താകാരത്തിലുള്ള ഭാഗങ്ങൾ ഓഫീസ് വിസ്തീർണ്ണത്തിന് വേണ്ടിയാണ് ചേർത്തത്).
ഒരോ ഗോപുരവും ഒരോ കമ്പനികൾക്കായി നൽകിയത് അസാധാരണമായിരുന്നു. നാഷണൽ ജ്യോഗ്രഫിക്കും കൊറിയൻ വാർത്താപത്രവും റിപ്പോർട്ട് ചെയ്തതനുസരിച്ച് സാംസങ്ങ് കൺസ്ട്രക്ഷനും കുക്ടൊംഗ് എൻജിനീയറിങ്ങ് & കൺസ്ട്രകഷനും (രണ്ടു ദക്ഷിണ കൊറിയൻ കമ്പനികൾ) ചേർന്ന് ഗോപുരം 2 വിജയകരമായി പൂർത്തിയാക്കി, ഗോപുരം 1 ന്റെ നിർമ്മാണം നടത്തിയ ഹസാമാ കോർപ്പറേഷൻ നിർമ്മാണത്തിനിടയ്ക്ക് കുഴപ്പം കണ്ടെത്തുകയുണ്ടായി. ഹമാസാ അവരുടെ കുഴപ്പം പരിഹരിക്കുന്നതിനിടെ സാംസങ്ങ് അവരുടെ പണി പൂർത്തിയാക്കി. അവസാനം ഗോപുരം 2 ന്റെ നിർമ്മാണം ഗോപുരം 1 നേക്കാൾ ഒരു മാസം മുൻപേ പൂർത്തിയായി. ഉരുക്കിന്റെ ലഭ്യതക്കുറവും ഇറക്കുമതി ചെയ്യാനുള്ള ഉയർന്ന വിലയും കാരണം നല്ല ശക്തിയുള്ള ബലിഷ്ടമാക്കപ്പെട്ട കോൺക്രീറ്റ് ഉപയോഗിച്ചുള്ള ഘടനയായിരുന്നു ഗോപുരങ്ങളുടേത്. ഏഷ്യൻ നിർമ്മാണ കമ്പനികൾ പൊതുവേ ബലിഷ്ടമാക്കപ്പെട്ട കോൺക്രീറ്റ് കൊണ്ടുള്ള നിർമ്മാണം നടത്തുന്നതിൽ പരിചയമുള്ളവരണ്; പക്ഷേ ഇത് ഉരുക്ക് ഘടനയേക്കാൾ കൂടുതൽ ഭാരം അടിത്തറയിൽ ചെലുത്തുന്നു. 23 x 23 മീറ്റർ കേന്ദ്രഭാഗവും ചുറ്റിലുമുള്ള വിസ്താരമേറിയ സ്തൂപങ്ങളും ഉള്ള ഗോപുരങ്ങളുടെ ഘടന 1300 മുതൽ 2000 ചതുരശ്രമീറ്ററുകൾ വരെ ഒരോ തട്ടിലും ഓഫീസുകൾക്ക് സ്ഥലം ലഭ്യമാക്കുന്നു.
ഇരട്ടാ ഗോപുരങ്ങളുടെ താഴെ നിലയിൽ സുറിയ കെഎൽസിസി എന്ന പ്രസ്തമായ ഷോപ്പിങ്ങ് മാളും, മലേഷ്യൻ ഫിൽഹാർമോണിക്ക് ഓർക്കസ്ട്രയുടെ ആസ്ഥാനമായ ദിവാൻ ഫിൽഹാർമോണിക്ക് പെട്രോണാസും സ്ഥിതി ചെയ്യുന്നു.
പെട്രോണാസ് എന്ന മലേഷ്യയുടെ ദേശീയ എണ്ണ കമ്പനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമ്മിക്കാൻ തീരുമാക്കുകയായിരുന്നു. സിയേഴ്സ് ഗോപുരം പോലെയുള്ള മറ്റ് കെട്ടിടങ്ങൾക്ക് കൂടുതൽ നിലകൾ, ഉയർന്ന ആന്റിന, മേൽകൂര എന്നിവയുണ്ടെങ്കിലും പെട്രോണാസ് ഗോപുരങ്ങളുടെ പിരികൾ ഘടനയുടെ പിരികൾ ഘടനയുടെ ഭാഗമായി കണക്കാക്കുന്നതിനാൽ 452 മീറ്റർ ഉയരമുള്ള ഇത് തായ്പെയ് 101 വരുന്നത് വരെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമ്മിതി എന്ന സ്ഥാനം അലങ്കരിച്ചു. കെട്ടിടങ്ങളുടെ ഉയരം കണക്കാക്കുന്ന മാനദണ്ഡങ്ങൾ (പിരികൾ കണക്കാക്കുകയും ആന്റിന പരിഗണിക്കാക്കുകയും ചെയ്യുക) വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
വാടകക്കാർ
[തിരുത്തുക]ഗോപുരം 1 മുഴുവനായും പെട്രോണാസ് കമ്പനിയും അതിന്റെ അനുബന്ധ കമ്പനികളും ഉപയോഗിക്കുന്നു. ഗോപുരം രണ്ടിലെ ഓഫീസ് സ്ഥലങ്ങൾ മറ്റുള്ള കമ്പനികൾക്ക് വാടകയ്ക്ക് ലഭ്യമാണ്. ഏതാനും കമ്പനികൾക്ക് ഗോപുരം 2 ൽ ഓഫീസുകളുണ്ട്, ആക്സെഞ്ചർ, അൽ ജസീറ ഇംഗ്ലീഷ്, കരിഗാലി ഹെസ്സ് ബ്ലൂംബെർഗ്, ബോയിങ്ങ്, ഐ.ബി.എം, കസാന നാഷ്നൽ ബെർഹാദ്, മാക്‌കിൻസി & കമ്പനി, ടി.സി.എസ്, ക്രൗളർ നെറ്റ്വർക്ക്സ്, മൈക്രോസോഫ്റ്റ്, റോയിട്ടേഴ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.[അവലംബം ആവശ്യമാണ്]
കെഎൽസിസി പാർക്ക്
[തിരുത്തുക]ഗോപുരങ്ങൾക്ക് താഴെ 17 ഏക്കറിലായി പരന്നുകിടക്കുന്ന കെ.എൽ.സി.സി പാർക്കിൽ ജോഗിങ്ങിനുള്ള സൗകര്യം നടവഴികൾ, ദീപാലങ്കാര പ്രദർശനം എന്നിവയും കൃത്രിമ അരുവി, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഒരുക്കിയിരിക്കുന്നു.
മലേഷ്യയിലെ ഏറ്റവും വലിയ ഷോപ്പിങ്ങ്മാളുകളിലൊന്നാണ് സുറിയ കെ.എൽ.സി.സി.[അവലംബം ആവശ്യമാണ്]
ആകാശപ്പാലം
[തിരുത്തുക]ഗോപുരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് രണ്ട് കെട്ടിടങ്ങളുടെയും 41, 42 നിലകളിലുള്ള ആകാശപ്പാലം (ദക്ഷിണകൊറിയയിലെ കുക്ഡോംഗ് എൻജിനീയറിങ്ങ് & കൺസ്ട്രക്ഷൻ നിമ്മിച്ചത്). തറനിരപ്പിൽ നിന്ന് 170 മീറ്റർ ഉയരത്തിലായി 58 മീറ്റർ നീളത്തിലായി ഈ ഇരുനില പാലം സ്ഥിതിചെയ്യുന്നു, ഭാരം 750 ടൺ. ഇതു സ്ഥിതിചെയ്യുന്ന നിലയെ പോഡിയം എന്ന് പറയുന്നു, മുകൾ ഭാഗങ്ങൾ സന്ദർശിക്കാനുദ്ദേശിക്കുന്നവർ ഇവിടെ വച്ച് ലിഫ്റ്റുകൾ മാറി കയറേണ്ടതുണ്ട്. ആകാശപ്പാലം എല്ലവർക്കുമായി അനുവദിക്കപ്പെട്ടിരിക്കുന്നു, പക്ഷേ സന്ദർശനം പ്രവേശന അനുമാതികളിലൂടെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു (ഒരു ദിവസം 1700 ആൾക്കാർക്ക് മാത്രം), ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ. തിങ്കളാഴ്ചകളിൽ ഇവ അടച്ചിടും. സന്ദർശകർകർക്ക് 41 ന്നാമത്തെ നിലകൾ തമ്മിലുള്ള പാലം മാത്രമേ അനുവദിച്ചിട്ടുള്ളൂ. 42 നിലകൾ തമ്മിലുള്ള പാലം കെട്ടിടത്തിൽ ജോലി ചെയ്യുന്നവർക്ക് മാത്രമുള്ളതാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Council on Tall Buildings and Urban Habitat Archived 2007-10-11 at the Wayback Machine. preamble to High Rise Database: other measurements of height"