പെഗാസസ് എയർലൈൻസ്

തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെലവ് കുറഞ്ഞ എയർലൈനാണ് പെഗാസസ് എയർലൈൻസ്, തുർക്കിയിലെ അനവധി വിമാനത്താവളങ്ങളിൽ എയർലൈൻസിന് ബേസുകൾ ഉണ്ട്. 6 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തി ആരംഭിച്ച പെഗാസസ് എയർലൈൻസ് ഇന്ന് 45 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ 80 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു.
ചരിത്രം[തിരുത്തുക]
1989-ൽ രണ്ടു ബിസിനസ് സംരംഭങ്ങളായ നെറ്റും സിൽക്ക്എയറും എയർ ലിംഗസുമായി പങ്കാളികളായി ടൂർ ചാർട്ടേഡ് എയർലൈനായി പെഗാസസ് എയർലൈൻസ് സ്ഥാപിച്ചു. രണ്ട് ബോയിംഗ് 737-400എസ് വിമാനങ്ങൾ ഉപയോഗിച്ചു 1990 ഏപ്രിൽ 15-നു എയർലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗ്രീക്ക് പൗരാണികശാസ്ത്രം പ്രകാരം പോസീഡൻ ദൈവത്തിൻറെ പറക്കുന്ന കുതിരയാണ് പെഗാസസ്. എന്നാൽ എയർലൈൻ പ്രവർത്തനം ആരംഭിച്ചു നാലു മാസങ്ങൾക്കു ശേഷം ഇറാഖ് കുവൈറ്റിനെ ആക്രമിച്ചു, 7 മാസങ്ങൾ നീണ്ടുനിന്ന പോരാട്ടങ്ങൾ തുർക്കി ടൂറിസത്തെ വല്ലാതെ ബാധിച്ചു. 1992-ഓടെ തുർക്കിയിലേക്ക് വീണ്ടും സഞ്ചാരികൾ എത്തിതുടങ്ങി, പെഗാസസ് മൂന്നാമത്തെ ബോയിംഗ് 737-400 വിമാനം സ്വന്തമാക്കി. മാത്രമല്ല, വേനൽകാല തിരക്കുകൾ പരിഗണിച്ചു രണ്ട് എയർബസ് എ320എസ് വിമാനങ്ങൾ ലീസിനെടുക്കുകയും ചെയ്തു. വിജയകരമായ രണ്ട് വർഷങ്ങൾക്കു ശേഷം എയർ ലിംഗസും നെറ്റും തങ്ങളുടെ ഓഹരികൾ ഇസ്താംബുൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന യാപി ക്രെഡിറ്റ്ബാങ്കിനു വിറ്റു, അങ്ങനെ പെഗാസസ് എയർലൈൻസ് പൂർണമായി തുർക്കി കമ്പനിയായി.[1]
1997 സെപ്റ്റംബർ 4-നു പെഗാസസ് എയർലൈൻസ് ബോയിംഗ് കൊമേർഷ്യൽ എയർപ്ലേൻസ് കമ്പനിയിൽ ബോയിംഗ് 737-400, ബോയിംഗ് 737-800 വിമാനങ്ങൾക്കു ഓർഡർ നൽകി. അങ്ങനെ പെഗാസസ് എയർലൈൻസ് ബോയിംഗ് 737 നെക്സ്റ്റ് ജെനറേഷന് വിമാനങ്ങൾക്കു ഓർഡർ നൽകുന്ന ആദ്യ തുർക്കി എയർലൈൻസ് ആയി. മാത്രമല്ല 10 ബോയിംഗ് 737-800എസ് വിമാനങ്ങൾ ലീസിനെടുക്കാൻ ഐഎൽഎഫ്സി-യുമായി കരാറും ഒപ്പിട്ടു.
2007-ൽ മറ്റേതു സ്വകാര്യ എയർലൈനിനേക്കാൾ തുർക്കി യാത്രക്കാരെ പെഗാസസ് എയർലൈൻസ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. 2008-ൽ 4.4 മില്യൺ യാത്രക്കാരെ പെഗാസസ് എയർലൈൻസ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. 2013-ഓടെ യാത്രക്കാരുടെ എണ്ണം വീണ്ടും വർദ്ധിച്ചു 16.8 മില്യൺ യാത്രക്കാരെ പെഗാസസ് എയർലൈൻസ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.
2012-ൽ തുർക്കിയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻ ആയ പെഗാസസ് എയർലൈൻസ് എ320നിയോ കുടുംബത്തിൽ പെട്ട 100 വിമാനങ്ങൾക്കുള്ള കരാറിൽ ഏർപ്പെട്ടു, അതിൽ 75 എണ്ണത്തിനു ഓർഡറും നൽകി (57 എ320നിയോ, 18 എ321നിയോ). ഒരു തുർക്കി വിമാന കമ്പനി നൽകുന്ന ഏറ്റവും വലിയ വിമാന ഓർഡറായിരുന്നു ഇത്.[2] 2012 ഡിസംബർ 18-നു അന്നത്തെ തുർക്കി ട്രാൻസ്പോർട്ട് മന്ത്രി ബിനാലി യിൽഡ്രിം പങ്കെടുത്ത ചടങ്ങിൽ വെച്ച് ഓർഡർ നൽകിയതായി പ്രഖ്യാപിച്ചു. ജൂൺ 2012-ൽ കിർഗിസ് എയർ കമ്പനിയായ എയർ മാനസിൻറെ 49 ശതമാനം പെഗാസസ് എയർലൈൻസ് വാങ്ങി. 2013 മാർച്ച് 22-നു പെഗാസസ് ഏഷ്യ എന്ന കമ്പനിയുടെ പേരിലുള്ള ആദ്യ വിമാനം പ്രവർത്തനം ആരംഭിച്ചു.
പെഗാസസ് എയർലൈൻസ് കമ്പനിയുടെ 34.5 ശതമാനം ഓഹരികൾ പൊതു സ്റ്റോക്ക് മാർക്കറ്റിൽ വെച്ച്. ബിഐഎസ്ടി: പിജിഎസ് യുഎസ് എന്ന പേരിൽ 2013 ഏപ്രിൽ 26 മുതൽ ബോർസ ഇസ്താംബുളിൽ പെഗാസസ് എയർലൈൻസിൻറെ ഓഹരികൾ കൈകാര്യം ചെയ്യുന്നു.
കോഡ്ഷെയർ ധാരണകൾ[തിരുത്തുക]
പെഗാസസ് എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയർ ബെർലിൻ, അസർബെയ്ജാൻ എയർലൈൻസ്, ഐസൈർ, കെഎൽഎം.[3]
വിമാനങ്ങൾ[തിരുത്തുക]
ഏറ്റവും പുതിയ വിമാനങ്ങൾ ഉപയോഗിക്കുന്ന എയർലൈൻസുകളിൽ മുൻപന്തിയിൽ ഉള്ള എയർലൈൻസാണ് പെഗാസസ് എയർലൈൻസ്. ജൂൺ 2015-ലെ കണക്കനുസരിച്ചു പെഗാസസ് എയർലൈൻസിൻറെ വിമാനങ്ങൾ ഇവയാണ്:[4]
വിമാനം | സർവീസ് നടത്തുന്നു | ഓർഡർ നൽകിയവ | യാത്രക്കാർ |
---|---|---|---|
എയർബസ് എ320-200 | 11 | — | 180 |
എയർബസ് എ320നിയോ | — | 57 | 180 |
എയർബസ് എ321നിയോ | — | 18 | 220 |
ബോയിംഗ് 737-800 | 57 | — | 189 |
ആകെ | 67 | 75 |
അവലംബം[തിരുത്തുക]
- ↑ "Pegasus Airlines History". flypgs.com. ശേഖരിച്ചത് 27 February 2016.
- ↑ "Pegasus Airlines Services". cleartrip.com. മൂലതാളിൽ നിന്നും 2016-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 February 2016.
- ↑ "Pegasus Airlines codeshares with KLM". ftnnews.com/. ശേഖരിച്ചത് 22 May 2013.
- ↑ "Pegasus Airlines fleet details". airfleets.net. ശേഖരിച്ചത് 27 February 2016.