പൂജ്യം വെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2x2 ബോർഡിൽ ഉള്ള ഒരു പൂജ്യം വെട്ട് കളി

പെൻസിലും കടലാസും ഉപയോഗിച്ച് കളിക്കാവുന്ന ഒരു വിനോദകളിയാണ് പൂജ്യം വെട്ട്. വിദ്യാലയങ്ങളിലാണ്കളി വളരെയധികം പ്രചാരത്തിലുള്ളത്. ഫ്രഞ്ച് ഗണിതജ്ഞൻ എഡ്വേഡ് ലൂക്കാസാണു പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ കളി ആദ്യമായി പ്രസിദ്ധീകരിച്ചത്. പല ഭാഷകളിലായി ഈ കളിക്ക് പല പേരുകളാണ്. ഇംഗ്ലീഷിൽ ഇതിനെ "dots, squares game" എന്നും, ഫ്രഞ്ചിൽ "la pipopipette" എന്നും വിളീക്കുന്നു. പേരിൽ തന്നെ പല വകഭേദങ്ങളിൽ അറിയപ്പെടുന്ന ഒരു കളിയാണ് പൂജ്യം വെട്ട് കളി.

കുത്തുകൾ അകത്തി വരച്ച് ഒരു ചതുരം ഉണ്ടാക്കിയാണ് കളി തുടങ്ങുക. കളിക്കുന്നവർ അവസരം മാറി മാറി ഉപയോഗിച്ച് കുത്തുകൾ യോജിപ്പിച്ച് സമച്ചതുരം ഉണ്ടാക്കാൻ ഷ്രമിക്കും. സമച്ചതുരം ഉണ്ടാക്കുന്ന കളിക്കാരൻ അതിന്റെ ഉള്ളിൽ സ്വന്തം പേരിന്റെ ആദ്യാക്ഷരം എഴുതി ചതുരം സ്വന്തമാക്കുന്നു. സമചതുരം ഉണ്ടാക്കിയ കളിക്കാരന് ഒരു അവസരം കൂടി ഉണ്ടാകും. ഇങ്ങനെ സമച്ചതുരങ്ങൾ ഉണ്ടാക്കി ഉണ്ടാക്കി അവസാനം ഏറ്റുവും കൂടുതൽ പേരുള്ള സമച്ചതുരഉടമ ആ പൂജ്യം വെട്ടുകളി ജയിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പൂജ്യം_വെട്ട്&oldid=3943792" എന്ന താളിൽനിന്ന് ശേഖരിച്ചത്