പുലരിപ്പൂപോലെ ചിരിച്ചും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2019ലെ മികച്ച ഗാനരചനയ്ക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച ചലച്ചിത്രപിന്നണി ഗാനമാണ് പുലരിപ്പൂപോലെ ചിരിച്ചും. സുജേഷ് ഹരിയാണ് ഇതിന്റെ രചയിതാവ്. വിശ്വജിത്ത് ഈണമിട്ട ഈ ഗാനം സിതാര കൃഷ്ണകുമാർ ആണ് ആലപിച്ചത്. വേണ്ടത്ര ഉത്തരവാദിത്തമില്ലാതെ നടക്കുന്ന നായകന്റെ പിന്തുണ ഒരു കാര്യത്തിനും കിട്ടുന്നില്ലെന്ന് തനിക്ക് അറിയാം എന്നമട്ടിലുള്ള നായികയുടെ ആത്മഗതം പോലെയാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]