പുന്നാട് മുഹമ്മദ്‌ വധക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുന്നാട് ജുമാഅത്ത് പള്ളി പ്രസിഡന്റും എൻ.ഡി.എഫ് (ഇപ്പോൾ പോപ്പുലർ ഫ്രണ്ട്) ഇരിട്ടി സബ്ഡിവിഷൻ മുൻ കൺവീനറുമായിരുന്ന ഇരിട്ടി പുന്നാട്ടെ ഫിർദൗസ് മൻസിലിൽ പി.വി മുഹമ്മദി(45)നെ ആർ.എസ്.എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസാണ് പുന്നാട് മുഹമ്മദ്‌ വധക്കേസ്. 2004 ജൂൺ ഏഴിന് പുലർച്ചെ അഞ്ചര മണിക്കാണ് കൊലപാതകം നടന്നത്.[1] സുബഹി നിസ്ക്കരത്തിനായി പള്ളിയിലേക്ക് പോവുമ്പോഴാണ് സംഭവം. മുഹമ്മദിന്റെ മൂത്തമകൻ ഫിറോസിനെയും വെട്ടിപ്പരിക്കെൽപ്പിക്കുകയുണ്ടായി. സംഭവത്തിൽ കുറ്റവാളികളായ ഒൻപത് ആർ.എസ്.എസ്സുകാരെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിക്കുകയുണ്ടായി.[2] [3]

കേസ് നടപടികൾ[തിരുത്തുക]

ആർ.എസ്.എസ് നേതാക്കളായ വൽസൻ തില്ലങ്കേരി, വിലങ്ങേരി ശങ്കരൻ എന്നിവരുൾപ്പെടെ കേസിൽ 26 പ്രതികളാണ് ഉണ്ടായിരുന്നത്. മക്കളായ ഫിറോസ്‌, ഫായിസ് എന്നിവരടക്കം 22 സാക്ഷികൾ ഉണ്ടായിരുന്നു. 45 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ 16 പേരെ കോടതി വിട്ടയച്ചു. മാനസിക രോഗത്തിന് ചികിൽസയിൽ കഴിയുകയായിരുന്നതിനാൽ പതിനാലാം പ്രതി തില്ലങ്കേരി ചാളപ്പറമ്പിലെ അനന്തോത്ത് സതീശന്റെ(33) വിചാരണ നടന്നില്ല. ഒൻപതുപേർ 302, 143, 147, 341, 148, 149 വകുപ്പുകൾപ്രകാരം കുറ്റക്കാരാണെന്നു കോടതി കണെ്ടത്തി. ഇവർക്ക് ജീവപര്യന്തം തടവ്‌ വിധിച്ചു. മൂന്നാംപ്രതി ഷൈജു, ഫിറോസിനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചതിനാൽ 307ാം വകുപ്പും ഇയാൾക്കെതിരെ ചുമത്തി. ഇയാൾ ഏഴുവർഷം കൂടി തടവനുഭവിക്കണം. കൂടാതെ, 5,000 രൂപയും കോടതി പിഴയീടാക്കി. ജീവപര്യന്തം തടവിന് പുറമേ സംഘം ചേർന്ന് കുറ്റകൃത്യം ചെയ്തതിന് ആറുമാസം തടവ്, ആയുധങ്ങൾ കൈവശംവച്ചതിന് ആറുമാസം തടവ്, കൊല്ലപ്പെട്ട മുഹമ്മദിനെയും മകൻ ഫിറോസിനെയും വഴിയിൽ തടഞ്ഞുവച്ചതിന് ഒരുമാസം തടവ് എന്നിവയും പ്രതികൾക്ക് വിധിച്ചു.[4]

ശിക്ഷിക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകർ[തിരുത്തുക]

 1. തില്ലങ്കേരി പടിക്കച്ചാലിലെ വഞ്ഞേരി വീട്ടിൽ എം. ചന്ദ്രൻ(33)
 2. കീഴൂർ എടവന രത്‌നാകരൻ(42)
 3. തില്ലങ്കേരി കാരക്കുന്നിലെ പുത്തൻപറമ്പത്ത് വീട്ടിൽ ഷൈജു(31)
 4. തില്ലങ്കേരി പറയങ്ങാട്ടെ പയ്യമ്പള്ളി പ്രദീപൻ(39)
 5. പടിക്കച്ചാലിലെ പാറമേൽ വീട്ടിൽ ബൈജു എന്ന വിജേഷ്(31)
 6. പറയങ്ങാട്ടെ കിഴക്കെ വീട്ടിൽ ബാബു(34)
 7. കാരക്കുന്നിലെ കെ.കെ പത്മനാഭൻ എന്ന പപ്പൻ(40)
 8. തില്ലങ്കേരി പുത്തൻവീട് വിനീഷ് ഭവനിൽ വി. വിനീഷ്(31)
 9. ചാളപ്പറമ്പിലെ പുഞ്ചയിൽ ഷൈജു എന്ന ഉണ്ണി(30)[5][6]

അവലംബം[തിരുത്തുക]

 1. http://malayalam.oneindia.com/news/2004/06/07/ker-bjp-ndf.html
 2. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201203121174546815
 3. http://www.sudinamonline.com/%E0%B4%AA%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D-%E0%B4%B5%E0%B4%A7%E0%B4%82-%E0%B4%B5%E0%B4%BF.htm
 4. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201203123084310742
 5. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201203123084310742
 6. http://www.madhyamam.com/news/164960/120423