പുതുവൽ പാട്ടം
ദൃശ്യരൂപം
പുതുവൽപാട്ടം എന്നത് സർക്കാർ അനുവാദം കൂടാതെയും കരം പിരിവില്ലാതെയും തരിശായികിടക്കുന്ന സ്ഥലങ്ങൾ ഉപയോഗത്തിനായി നിലമായോ,പുരയിടമായോ തെളിച്ച് ഉപയോഗിക്കുകയും അല്ലെങ്കിൽ കരം പിരിവുള്ള വസ്തുവിന്റെ സ്വഭാവം മാറ്റി വേറൊരു തരത്തിലാക്കുന്നതുമാകാം. ആറും,തോടും നികത്തി പുരയിടമാക്കുക, കായൽ കുളം ഇവ നികത്തി പുരയിടമോ,നിലമോ ആക്കുക എന്ന പ്രവൃത്തികളും പുതുവല്പാട്ടത്തിന്റെ കീഴിൽപ്പെടും.ഈ വസ്തുക്കൾ സർക്കാർ രേഖയിൽ ഉൾപ്പെട്ടുവരണമെന്നു നിർബന്ധമില്ല.