പുതയിടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചകിരി കൊണ്ട്, തെങ്ങിൻ തടത്തിലെ പുതയിടൽ

മേൽ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി അനുവർത്തിക്കുന്ന ഒരു കാർഷിക അനുബന്ധ പ്രവർത്തനമാണ് പുതയിടൽ. മണ്ണിന്റെ താപനില സംരക്ഷിക്കുകയെന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. മഴവെള്ള സംരക്ഷണത്തിനും മണ്ണിന്റെ 'പുതയിടൽ' അഥവാ 'മൾച്ചിങ്' സഹായിക്കുന്നു.[1]. കൃഷി ഒരു പ്രകൃതിപരമായ പ്രവർത്തിയാക്കി മാറ്റണമെങ്കിൽ മേൽ മണ്ണിന് പുതയിടൽ പോലുള്ള പ്രകൃതി സംരക്ഷണം നൽകേണ്ടതായുണ്ട്. മരങ്ങൾ ശീതകാലത്ത് ഇലകൾ പൊഴിക്കുന്നത് വാരാനിരിക്കുന്ന വേനലിന്റെ ചൂടിൽ നിന്നും മേൽമണ്ണിനെ സംരക്ഷിക്കുന്ന ഒരാവരണം നൽകാൻ കൂടിയാണ്. മനുഷ്യർ കൃഷി തുടങ്ങിയതോടെയാണ് മേൽ മണ്ണിന് തിളക്കം സംഭവിച്ചത്. ഇതാണ് പുതിയിടൽ അനിവാര്യമാക്കുന്നത്. കൃഷിയിടത്തിൽ നിന്ന് ലഭ്യമാകുന്നതും പുറമേ നിന്ന് കൊണ്ടുവരുന്നതുമായ എല്ലാവിധ ജൈവ അവശിഷ്ടങ്ങളും മേൽമണ്ണിന് ആവരണമായി വിതറി 'പുതയിടൽ' ചെയ്യാം. കളകളെ നശിപ്പിക്കുന്നതിനും പുതയിടൽ സഹായിക്കുന്നു.[2] .

നേട്ടങ്ങൾ[തിരുത്തുക]

വൈക്കോൽ കൊണ്ട് പുതയിട്ട അടുക്കളത്തോട്ടം
  • പുതിയിട്ട മണ്ണിലെ ഈർപ്പം നഷ്ട്ടപ്പെടാതെ സൂക്ഷിക്കാം.
  • മണ്ണിൽ ജലസേചനത്തിൻറെ അളവും ആവൃത്തിയും കുറയ്ക്കാൻ കഴിയും.
  • തെങ്ങിൻ തോട്ടങ്ങളിൽ ഓരോ തെങ്ങിന് ചുറ്റും തൊണ്ടുകൾ കമിഴ്ത്തിയും അതിന്മേൽ ഓലകൾ നിരത്തിയിട്ടും പുതയിടൽ നടത്തതുബോൾ അത് ജൈവ ക്രമത്തെയും സഹായിക്കുന്നു.
  • തൊണ്ടുകൾ മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി ചെടിച്ചട്ടികളിൽ കമിഴ്ത്തിവയ്ക്കുന്നത് അതിൽ വളരുന്ന ചെടികളുടെ സൂക്ഷ്മകാലാവസ്ഥ (Microclimate) നന്നാക്കുകയും നനയുടെ ആവൃത്തി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • കലപ്പഗോണിയം പോലുള്ള ആവരണവിളകൾ (Covercrop) വാർഷികമാകയാൽ പൂത്തു കായ് ഉണങ്ങുന്നു. വേനൽക്കാലത്തു ഇവ പുതയായി മണ്ണു സംരക്ഷിക്കും. അടുത്ത മഴയ്ക്ക് അവ സ്വയം കിളിർത്തു പടരുകയും ചെയ്യും. തെങ്ങിൻതോപ്പുകൾക്കും റബ്ബർതോട്ടങ്ങൾക്കും ഇതു ശുപാർശചെയ്യപ്പെടുന്നു.
  • മേൽമണ്ണിൽ അധിവസിക്കുന്ന സൂക്ഷ്മജീവികളുടെ (ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ പ്രവർത്തനഫലമായിട്ടാണു ചെടികൾക്കു വേണ്ട അനേകം പോഷകമൂലകങ്ങൾ ജലത്തിൽ ലയിച്ച് വേരുകൾക്ക് വലിച്ചെടുക്കാൻ പാകത്തിലുള്ള ലവണങ്ങളാക്കി മാറ്റുന്നത്. ഇത്തരം സൂക്ഷ്മജീവികൾക്കു വേനൽക്കാലത്തെ വരൾച്ചയെ അതിജീവിക്കാൻ പുതയിടൽ സഹായിക്കുന്നു.

അവലംബം[തിരുത്തുക]

  1. [1]|മണ്ണിന് പുണ്യം പുതയിടൽ
  2. Alfred J. Turgeon; Lambert Blanchard McCarty; Nick Edward Christians (2009). Weed control in turf and ornamentals. Prentice Hall. പുറം. 126. ISBN 978-0-13-159122-6.
"https://ml.wikipedia.org/w/index.php?title=പുതയിടൽ&oldid=2886842" എന്ന താളിൽനിന്ന് ശേഖരിച്ചത്