പീസന്റ് ഗേൾ, സ്പിന്നിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Peasant Girl, spinning
കലാകാരൻElihu Vedder
വർഷം1867
തരംOil on canvas
അളവുകൾ40.7 cm × 24.7 cm (16.0 in × 9.7 in)

പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ പ്രവാസി ആർട്ടിസ്റ്റ് എലിഹു വെഡ്ഡർ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് പീസന്റ് ഗേൾ, സ്പിന്നിംഗ്. ഒരു യുവ പെൺകുട്ടി കമ്പിളി നൂൽ നൂല്ക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. 1867-ൽ റോമിലെ വിയ മർഗുട്ടയിലെ ആർട്ടിസ്റ്റ് സ്റ്റുഡിയോയിൽ ഈ ചിത്രം പൂർത്തിയായി. അതേ വർഷം വേനൽക്കാലത്ത് വെഡ്ഡർ ഒരു ഓയിൽ സ്കെച്ചിൽ ആദ്യമായി വികസിപ്പിച്ചെടുത്ത വിഷയത്തിന്റെ ചെറുതായി വികസിപ്പിച്ചതും വിശദീകരിച്ചതുമായ ഒരു പതിപ്പിനെ ഇത് പ്രതിനിധീകരിക്കുന്നു.[1]

വിവരണം[തിരുത്തുക]

കുന്നിൻമുകളിൽ രൂപരേഖയിൽ നിൽക്കുന്ന ഒരു കർഷക പെൺകുട്ടിയെ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കമ്പിളി നാരുകൾ ഒരു ഡിസ്റ്റാഫിൽ നിന്ന് വലതു കൈയിൽ തൂങ്ങിക്കിടക്കുന്ന ഒരു സ്പിൻഡിലിലേക്ക് മാറ്റുന്നു. അവൾ നഗ്നപാദയാണ്, സ്ലീവ്സ് ചുരുട്ടിയ വെളുത്ത ഷർട്ട്, നീല നിറത്തിലുള്ള ഫ്രോക്ക്, ചുവന്ന ആപ്രോൺ എന്നിവ അടങ്ങിയ പരമ്പരാഗത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വരണ്ട പാറകളും സസ്യജാലങ്ങളുടെ ചിതറിക്കിടക്കുന്ന കൂട്ടങ്ങളും വരണ്ടതും തരിശായതുമായ ഭൂപ്രകൃതിയെ ചിത്രീകരിക്കുന്നു. ചിത്രത്തിലെ തിളക്കമുള്ള പ്രദേശങ്ങളും അനുബന്ധ നിഴലുകളും ചേർന്നത് വേനൽക്കാലത്തെ ചൂടുള്ള ദിവസമാണെന്ന് സൂചിപ്പിക്കുന്നു.

വെഡ്ഡർ ഇറ്റലിയിൽ ആദ്യമായി എത്തിയതിനുശേഷം താരതമ്യേന ആദ്യകാലത്തെ ഈ ചിത്രരചനയിൽ, ചിത്രത്തിന്റെ തലം തിരശ്ചീനവും ലംബവുമായ അക്ഷങ്ങളിൽ വിചിത്രക്കാഴ്ചയായിരിക്കുന്നു. കാരണം പെൺകുട്ടി കുന്നിൻ മുകളിലൂടെ സ്പിൻഡിൽ ചുറ്റിത്തിരിച്ച് താഴേക്ക്‌ നീങ്ങുന്നതായി കാണപ്പെടുന്നു. നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ ഭുജത്തിന്റെ വളഞ്ഞുപുളഞ്ഞ രൂപരേഖ മനോഹരമായ ഒരു ഭംഗി രേഖപ്പെടുത്തുന്നു. ഇത് കാറ്റിലെ ഉപരിവസ്ത്രത്തിന്റെ രൂപരേഖയിൽ പ്രതിഫലിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Soria, Regina (1970). Elihu Vedder: American Visionary Artist in Rome. Fairleigh Dickinson University Press. p. 50.