Jump to content

പി നൾ രക്ത ഗ്രൂപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആൻറിജൻസാണുള്ളത്. ആൻറിജൻറെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിർണ്ണയിക്കുന്നത്. മനുഷ്യരിൽ  പ്രധാനമായും ഒ, ബി, എ- എന്നീ രക്തഗ്രൂപ്പുകളാണുള്ളത്. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവമായ സ്വർണ്ണരക്തഗ്രൂപ്പ് കൂടിയുണ്ട്.

ഒരു വ്യക്തിയുടെ രക്തത്തിൽ 345 ആൻറിജനുകളിൽ 160 എണ്ണമെങ്കിലും കാണും. ഇവയിൽ ആർഎച്ച് സിസ്റ്റത്തിൻറെ 61 ആൻറിജനുകളുണ്ടാകും. ഇവ മുഴുവൻ ഇല്ലാത്ത രക്തഗ്രൂപ്പാണ് ആർഎച്ച് നൾ രക്ത ഗ്രൂപ്പ് അഥവ സ്വർണ്ണരക്തം.   ആർഎച്ച് നൽ (Rhnull) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.   

1974ൽ ജനീവ യൂണിവേഴ്സ്റ്റി ആശുപത്രിയിൽ എത്തിയ തോമസ് എന്ന പത്തുവയസുകാരനിലാണ് ആദ്യമായി ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. ആർഎച്ച് ആന്റിജൻ തോമസിന്റെ രക്തത്തിൽ ഇല്ലായിരുന്നു. പാരിസിലും ആംസ്റ്റർഡാമിലും വിദഗ്ദ്ധപരിശോധനയ്ക്ക് അയച്ചാണ് ഇത് സ്ഥിതീകരിച്ചത്. ഈ രക്തഗ്രൂപ്പുമായി അധികനാൾ ജീവിക്കാനാവില്ല എന്നായിരുന്നു ഡോക്ടറുമാരുടെ നിഗമനം. എന്നാൽ ഇപ്പോൾ സ്വർണ്ണരക്തമുള്ള 40 പേർ ലോകത്തുണ്ടെന്നാണ് കണക്കുകൾ.

ഈ ഗ്രൂപ്പുകാർക്ക് ആർക്ക് വേണമെങ്കിവും രക്തം നൽകാൻ കഴിയുമെങ്കിലും, ഇവർക്ക് രക്തം സ്വീകരിക്കണമെങ്കിൽ ലോകത്ത് ഇന്ന് നിലവിൽ ഉള്ള സമാന ഗ്രൂപ്പിലുള്ളവരിൽ   നിന്നെ സാധിക്കൂ.

"https://ml.wikipedia.org/w/index.php?title=പി_നൾ_രക്ത_ഗ്രൂപ്പ്&oldid=3935370" എന്ന താളിൽനിന്ന് ശേഖരിച്ചത്