പി. മാധവൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖനായ മലയാള വിവർത്തകനാണ് പി. മാധവൻപിള്ള(ജനനം : 28 ജനുവരി 1941). കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. ഹിന്ദിയിൽ നിന്ന് നേരിട്ടും മറ്റു ഭാരതീയ ഭാഷകളിൽനിന്നും മാധവൻ പിള്ള വിവർത്തനം നിർവ്വഹിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിൽ ജി. പരമേശ്വരൻ പിള്ളയുടെയും കുഞ്ഞിപിള്ളയമ്മയുടെയും മകനായി ജനിച്ചു. മാധവൻ പിള്ള കേരളത്തിലെ പെരുന്ന കോളേജിലും വിവിധ എൻ.എസ്.എസ്. കോളേജുകളിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലും ഹിന്ദി പ്രൊഫസറായിരുന്നു.[1]

ഹിന്ദിയിൽ നിന്ന് നേരിട്ടും മറ്റു ഭാരതീയ ഭാഷകളിൽനിന്നും മാധവൻ പിള്ള വിവർത്തനം നിർവ്വഹിച്ചു. പല പ്രമുഖ കൃതികളും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[2]

വിവർത്തന കൃതികൾ[തിരുത്തുക]

 • യയാതി
 • പ്രഥമപ്രതിശ്രുതി
 • മൃത്യുഞ്ജയം
 • തമസ്
 • മയ്യാദാസിന്റെ മാളിക
 • ശിലാപത്മം
 • ഉത്തരമാർഗ്ഗം
 • ദ്രൗപതി
 • നിഴലും വെളിച്ചവും
 • സുവർണ്ണലത
 • ബകുളിന്റെ കഥ
 • മൗനി
 • മഹാനായകൻ

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
 • കേരള സാഹിത്യ അക്കാദമി അവാർഡ്
 • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പുരസ്‌കാരം
 • എം.എൻ സത്യാർത്ഥി പുരസ്‌കാരം

അവലംബം[തിരുത്തുക]

 1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 341. ISBN 81-7690-042-7.
 2. "വിവർത്തന മികവിന് വീണ്ടും അംഗീകാരം". 17 Jun, 2013. ഡി.സി. ബുക്ക്സ്. ശേഖരിച്ചത് 2013 ജൂലൈ 9.
"https://ml.wikipedia.org/w/index.php?title=പി._മാധവൻപിള്ള&oldid=1973801" എന്ന താളിൽനിന്ന് ശേഖരിച്ചത്