പി. ധനപാൽ
ദൃശ്യരൂപം
തമിഴ്നാട് നിയമസഭയുടെ സ്പീക്കറാണ് പി. ധനപാൽ. നേരത്തെ ഡപ്യൂട്ടി സ്പീക്കറായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ദലിത് സമുദായക്കാരനായ ആദ്യത്തെ തമിഴ്നാട് സ്പീക്കറാണ് ധനപാൽ. 1946-55 കാലത്ത് ദലിത് സമുദായക്കാരനായ ജെ. ശിവഷൺമുഖം പിള്ള മദ്രാസ് സംസ്ഥാനത്തെ നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിരുന്നു.[1] നാമക്കൽ ജില്ലയിലെ റസിപുരത്തുനിന്നാണ് ധൻപാൽ നിയമസഭയിലെത്തിയത്. നാലുതവണ എം.എൽ.എയായിട്ടുണ്ട്.കഴിഞ്ഞ എഐഎഡിഎംകെ സർക്കാരിൽ കുറച്ചുകാലം മന്ത്രിയായിരുന്നു ധനപാൽ.