പി. കമാൽ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി. കമാൽ കുട്ടി ഐ.എ.എസ്. 17.04.2006 മുതൽ 16.04.2011 വരെ കേരളത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ചു. [1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

പൊതുമരാമത്ത് വകുപ്പിന്റെ പ്രിൻസിപ്പൾ സെക്രട്ടറിയായി വിരമിച്ച ശേഷമാണ് ഇദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. പഞ്ചായത്ത്-അർബൻ അഫയേഴ്സ് ഡയറക്റ്റർ, കാർഷിക സർവ്വകലാശാല രജിസ്ട്രാർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളുടെ കളക്റ്റർ എന്നീ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം 750 ഉപതിരഞ്ഞെടുപ്പുകൾക്കും ഒരു പൊതു തിരഞ്ഞെടുപ്പിനും മേൽനോട്ടം വഹിക്കുകയും 200 ഇലക്ഷൻ സംബന്ധിയായ കേസുകൾ തീർപ്പാക്കുകയും ചെയ്തിരുന്നു.[2]

ഇദ്ദേഹം 2005 നവംബർ 23 മുതൽ 2006 ഫെബ്രുവരി 16 വരെ മൂന്നാം ധനകാര്യ കമ്മീഷനിൽ അംഗമായിരുന്നു.[3]

ഗ്രന്ഥങ്ങൾ[തിരുത്തുക]

താഴെപ്പറയുന്ന ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചതാണ്.[4]

  • ലാൻഡ്മാർക്ക് ജഡ്ജ്മെന്റ്സ് ഓൺ ഇലക്ഷൻസ് റ്റു ലോക്കൽ ബോഡീസ് ഇൻ കേരള
  • ഇലക്ഷൻ റിപ്പോർട്ട് ഓസ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-27. Retrieved 2013-04-15.
  2. "P Kamal Kutty retires as Kerala Election Commissioner". ടൂസർക്കിൾസ്. 19 ഏപ്രിൽ 2011. Retrieved 15 ഏപ്രിൽ 2013.
  3. "State Finance Commission History". കേരള സർക്കാർ. Archived from the original on 2012-11-06. Retrieved 15 ഏപ്രിൽ 2013.
  4. "LIST OF NEW ARRIVALS - LAW LIBRARY". ലോ ഡിപ്പാർട്ട്മെന്റ്, ഗവണ്മെന്റ് ഓഫ് കേരള. Archived from the original on 2013-08-23. Retrieved 15 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=പി._കമാൽ_കുട്ടി&oldid=3968433" എന്ന താളിൽനിന്ന് ശേഖരിച്ചത്