പി.കെ. അയ്യങ്കാർ
പി.കെ. അയ്യങ്കാർ | |
---|---|
ജനനം | |
മരണം | 21 ഡിസംബർ 2011[2] | (പ്രായം 80)
ദേശീയത | ഭാരതീയൻ |
പുരസ്കാരങ്ങൾ | പത്മഭൂഷൺ (1975) ഭട്നാഗർ പുരസ്കാരം (1971) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ആണവഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | ആണവോർജ്ജ വകുപ്പ് ഭാഭാ ആണവ ഗവേഷണ കേന്ദ്രം ആണവോർജ്ജ കമ്മീഷൻ |
ഡോക്ടർ ബിരുദ ഉപദേശകൻ | ബി. എൻ. ബ്രോക്ക്‌ഹൗസ് |
ഇന്ത്യയിലെ പ്രമുഖനായ ഒരു ആണവ ഭൗതികശാസ്ത്രജ്ഞനായിരുന്നു പത്മനാഭ കൃഷ്ണഗോപാല അയ്യങ്കാർ (29 ജൂൺ 1931 – 21 ഡിസംബർ 2011). ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആണവവിസ്ഫോടന പരീക്ഷണത്തിൽ (പൊഖ്റാൻ-1974) ഇദ്ദേഹം പ്രമുഖ പങ്ക് വഹിച്ചു. ഇതേത്തുടർന്ന് 1975-ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ വലിയശാലയിൽ ജനിച്ച അയ്യങ്കാർ അട്ടക്കുളങ്ങര പ്രൈമറി സ്കൂൾ, ശ്രീമൂലം തിരുനാൾ ഇംഗ്ലീഷ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി[3]. കേരള സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും ബോംബേ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയ ശേഷം ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
അവലംബം
[തിരുത്തുക]- ↑ ഗൂഗിൾ ബുക്സ്
- ↑ "PK Iyengar, nuclear scientist, dies at 80 - The Times of India". ടൈംസ് ഓഫ് ഇന്ത്യ. Retrieved 2011-12-21.
- ↑ "ആണവോർജ്ജയശസ്സിന്റെ പ്രകാശഗോപുരം - മലയാള മനോരമ". Archived from the original on 2011-12-22. Retrieved 2011-12-22.