പി.എം.എ. സലാം
പി.എം.എ സലാം | |
---|---|
മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | കെ.പി.എ മജീദ് |
നിയമസഭാംഗം | |
ഓഫീസിൽ 2006 - 2011 | |
മുൻഗാമി | ടി.പി.എം.സഹീർ |
പിൻഗാമി | എം.കെ.മുനീർ |
മണ്ഡലം | കോഴിക്കോട് സൗത്ത് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരൂരങ്ങാടി, മലപ്പുറം ജില്ല | 13 ജൂൺ 1952
രാഷ്ട്രീയ കക്ഷി |
|
പങ്കാളി(കൾ) | റുഖിയ |
കുട്ടികൾ | 2 daughters and 1 son |
As of 10 ഒക്ടോബർ, 2023 ഉറവിടം: സുപ്രഭാതം ദിനപത്രം |
2006 മുതൽ 2011 വരെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന മുസ്ലീം ലീഗ് നേതാവാണ് പീച്ചിമണ്ണിൽ മുഹമ്മദ് അബ്ദുൾ സലാം എന്നറിയപ്പെടുന്ന പി.എം.എ സലാം.(ജനനം : 13 ജൂൺ 1952) നിലവിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരുന്നു.[1][2]
ജീവിതരേഖ[തിരുത്തുക]
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ മുഹമ്മദ് ഹാജിയുടേയും ഫാത്തിമയുടേയും മകനായി 1952 ജൂൺ 13ന് ജനനം. പീച്ചിമണ്ണിൽ മുഹമ്മദ് അബ്ദുൾ സലാം എന്നതാണ് ശരിയായ പേര്. തിരൂരങ്ങാടി ഗവ.ഹൈസ്കൂൾ, കോഴിക്കോട് ആർട്സ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ സലാം കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി.
എം.എസ്.എഫി-ലൂടെ പൊതുരംഗത്തെത്തി. മുസ്ലീം ലീഗിൽ പിളർപ്പുണ്ടായപ്പോൾ ഐ.എൻ.എലിൽ ചേർന്ന സലാം 2011 വരെ നീണ്ട പതിനാല് വർഷം ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ ടിക്കറ്റിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി.
2011-ൽ ഐ.എൻ.എൽ വിട്ട് മുസ്ലീം ലീഗിൽ ചേർന്നു. 2011 മുതൽ ലീഗ് പ്രവർത്തക സമിതിയിൽ അംഗമായ സലാം 2021 മുതൽ ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരുന്നു.
പ്രധാന പദവികളിൽ
- 2021 : മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
- 2011 : ഐ.എൻ.എൽ വിട്ട് ലീഗിൽ ചേർന്നു
- 2006-2011 : നിയമസഭാംഗം, കോഴിക്കോട് സൗത്ത്
- 1997-2011 : ഐ.എൻ.എൽ, സംസ്ഥാന ജനറൽ സെക്രട്ടറി
- 1980-1985 : പ്രസിഡൻ്റ്, കെ.എം.സി.സി സൗദി അറേബ്യ
- 1978 : ജില്ലാ പ്രസിഡൻറ്, മുസ്ലീം യൂത്ത് ലീഗ്
- 1976-1980 : ലീഗ് ടൈംസ്, എഡിറ്റോറിയൽ ബോർഡ് മെമ്പർ
- 1974-1976 : സംസ്ഥാന ട്രഷറർ, ജില്ലാ പ്രസിഡൻ്റ് : എം.എസ്.എഫ്[3]
അവലംബം[തിരുത്തുക]
- ↑ പി.എം.എ സലാം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
- ↑ സലാം ലീഗ് ജനറൽ സെക്രട്ടറിയായി തുടരും
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-22.