പി.ആർ. ഹരികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പി.ആർ. ഹരികുമാർ(1960-)കവി കഥാകൃത്ത്‌ നിരൂപകൻ ഭാരതീയമായ മൊബൈൽപരിഹാരങ്ങളുടെ അവതാരകൻ.

ജീവചരിത്രം[തിരുത്തുക]

1960-ൽ ആറ്റിങ്ങലിൽ ജനനം. കേരള സർവകലാശാലയിൽ നിന്ന്‌ മലയാളത്തിൽ എം.എ. ബിരുദം. കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന്‌ എം.ഫിൽ ബിരുദം. 1980-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഒരു കവിതാസമാഹാരവും രണ്ടു ലേഖനസമാഹാരങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയമായ ഉള്ളടക്കത്തോടുകൂടിയ മൊബൈൽ പരിഹാരങ്ങൾ നിർമ്മിക്കുന്നതിൽ പ്രത്യേക താൽപര്യം. ഭാരതീയഭാഷകളിലെഴുതപ്പെട്ട ഒരു പുസ്തകം ആദ്യമായി മൊബൈലിൽ അവതരിപ്പിച്ചു( 16 ജൂലൈ 2006). എഴുത്തച്ഛൻറെ രാമായണം, തമിഴ്‌ കൃതിയായ തിരുക്കുറൾ, സ്വന്തം നോവലായ നീലക്കണ്ണുകൾ എന്നിവ മൊബൈലിൽ അവതരിപ്പിച്ചു. ഫോൺ നോവൽ, ഫോൺ മാഗസീൻ, പോക്കറ്റ്‌ ഫിലിം എന്നിവ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചു.[1]


1986-മുതൽ 2016 വരെ കാലടി ശ്രീശങ്കരാ കോളജിലെ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.

കൃതികൾ[തിരുത്തുക]

  • നിറം വീഴുന്ന വരകൾ 1990
  • വാക്കിന്റെ സൗഹൃദം 1992
  • അലിയുന്ന ആൾരൂപങ്ങൾ 1998
  • എഴുത്തിന്റെ മുദ്രകൾ 2012
  • നദീമാതൃകം 2016

പുരസ്‌ക്കാരം[തിരുത്തുക]

കേരളസാഹിത്യ അക്കാദമിയുടെ തുഞ്ചൻ സ്‌മാരകസമ്മാനം 1988 [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.ആർ._ഹരികുമാർ&oldid=2369025" എന്ന താളിൽനിന്ന് ശേഖരിച്ചത്