പാലിഞ്ചു കാമാക്ഷീ പാവനീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്യാമശാസ്ത്രികൾ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് പാലിഞ്ചു കാമാക്ഷീ പാവനീ

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി പാലിഞ്ചു കാമാക്ഷീ പാവനീ
പാപശമനീ അംബ
ഓ! കാമാക്ഷീ, പാപങ്ങളിൽ നിന്നും മോചിപ്പിക്കുന്ന
പാവനിയായ കാമാക്ഷീ എന്നെ രക്ഷിക്കണേ
അനുപല്ലവി ചാലാ ബഹു വിധമുഗാ നിന്നു സദാ വേഡുകൊനേഡി നായന്ദേല
ഈ ലാഗു ജേസേവു വെത ഹരിഞ്ചവേ വേഗമേ നന്നു
എന്നും അവിടത്തോടു പലവിധത്തിൽ അപേക്ഷിക്കുന്ന എന്നോട്
എന്താണ് ഇങ്ങനെ ചെയ്യുന്നത്? എന്നെ വേഗം രക്ഷിക്കൂ
ചരണം 1 സ്വാന്തംബുലോന നിന്നേ ദലചിന സുജനുലകെല്ലനേ വേള
സന്തോഷമുലൊസഗേവനി നീവു മനോരഥ ഫല ദായിനിവനി
കാന്തമഗു പേരു പൊന്ദിതിവി കാരുണ്യ മൂർത്തിവൈ ജഗമു
കാപാഡിന തല്ലി ഗദാ നേനു നീദു ബിഡ്ഡനു ലാലിഞ്ചി
മനസ്സിൽ ദേവി മാത്രമാണ് തങ്ങളെ രക്ഷിക്കുന്നതെന്നു കരുതുന്ന ഭക്തർക്ക് സന്തോഷം
നൽകുന്നവളെന്ന നല്ലൊരു പേര് അവിടുത്തേക്ക് ലഭിച്ചിട്ടുണ്ട്. അവിടുന്നാണ് അവരുടെ
ആഗ്രഹങ്ങളെല്ലാം നിവർത്തിക്കുന്നവൾ? കാരുണ്യത്തിന്റെ രൂപമെടുത്ത് അങ്ങാണല്ലോ
ഈ പ്രപഞ്ചമെല്ലാം രക്ഷിക്കുന്നത്, അമ്മേ! ഞാൻ അവിടുത്തെ കുട്ടിയാണ്
ചരണം 2 ഈ മൂർത്തിയിന്ത തേജോമയമൈയിടു വലെ കീർത്തി വിസ്ഫൂർത്തി-
നിട്‌ലനു ഗുണ മൂർത്തി ത്രിലോകമുലോ ജൂചിനയെന്ദൈന ഗലദാ
ഏമോ തൊലി നോമു നോചിതിനോ നീ പാദ പദ്മ ദർശനമു
വേമാരു ലഭിഞ്ചി കൃതാർത്ഥുഡനൈതി നാ മനവിനാലകിഞ്ചി
മൂലോകങ്ങളും തിരഞ്ഞാൽ ഇത്രയും തേജോമയമായ ഒരു രൂപം കാണാനാവുമോ?
ഇത്രയും നന്മയുടെ രൂപം, ഇത്രയും പ്രസിദ്ധമായ ഒരു രൂപം കാണാനാവുമോ?
ചിലപ്പോൾ ഞാൻ മുൻപ് ചെയ്തിട്ടുള്ള നന്മകൾ കാരണമാവാം എനിക്ക് അവിടുത്തെ
പാദങ്ങളുടെ ദർശനം ആയിരം തവണ ലഭിച്ചിട്ടുള്ളതും എനിക്ക് വിജയിക്കാനായതും
ചരണം 3 രാജാധി രാജന്മകുടീതട മണി രാജ പാദാ
നേ ചാല നിജ സന്നിധിനി കോരി സമസ്ത ജനുലകെല്ല വരദാ
രാജ മുഖീ ശ്യാമ കൃഷ്ണ നുതാ കാഞ്ചീ പുരേശ്വരീ വികസ
രാജീവ ദളാക്ഷീ ജഗത്സാക്ഷീ ഓ പ്രസന്ന പരാശക്തീ
ദേവീ! അങ്ങയുടെ പാദങ്ങൾ മഹാരാജാക്കന്മാരുടെ കിരീടത്തിലെ രത്നങ്ങളാൽ അലംകൃതമാണ്
സർവ്വജനങ്ങൾക്കും അനുഗ്രഹമേക്കുന്ന അവിടുത്തെ സന്നിധി എനിക്കായി നൽകില്ലേ
ചന്ദ്രശോഭയുടെ മുഖമുള്ള, ശ്യാമകൃഷ്ണനാൽ പ്രകീർത്തിക്കപ്പെടുന്ന, കാഞ്ചീപുരത്തെ ദേവീ
മീനാക്ഷീ, പ്രപഞ്ചം മുഴുവൻ നോക്കിക്കാണുന്ന ദേവീ, പരാശക്തീ എന്നെ രക്ഷിക്കണേ
സ്വരസാഹിത്യം കനകഗിരിസദനലലിത നിനുഭജന
സന്തതമു സേയനി ജഡുഡനു
വിനുമു നിഖില ഭുവന ജനനിവിയിപുഡു
മാ ദുരിതമു ദീർച്ചി വരാലിച്ചി
സുവർണ്ണപർവതമായ മഹാമേരുവിൽ വസിക്കുന്നവളേ എപ്പോഴും
അവിടത്തെ ഭജിക്കാത്ത ഒരു പോഴനാണ് ഞാൻ. സർവ്വലോകങ്ങളുടെയും
മാതാവായ ദേവീ എന്റെ ബുദ്ധിമുട്ടുകൾ നീക്കി എനിക്ക് അനുഗ്രഹങ്ങൾ
നൽകണേ, സർവ്വപാപങ്ങളും നശിപ്പിച്ച് വിശുദ്ധമാക്കുന്ന ദേവീ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]