പാലാട്ട് കുഞ്ഞിക്കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള ഒരു രാജ്യസഭാംഗമായിരുന്ന ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു പാലാട്ട് കുഞ്ഞിക്കോയ[1]. 1962 മുതൽ 1968 വരെയുള്ള കാലാവധിയിൽ രാജ്യസഭയിൽ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്ന പാലാട്ട് കുഞ്ഞിക്കോയ 1957-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഞ്ചേരി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും മുസ്‌ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന പോക്കർ സാഹിബിനോട് പരാജയപ്പെടുകയായിരുന്നു[2].

അവലംബം[തിരുത്തുക]

  1. Sabha, India Parliament Rajya (1966). Parliamentary Debates: Official Report (in ഇംഗ്ലീഷ്). Council of States Secretariat.
  2. "KOZHIKODE Election Results 1957 - KOZHIKODE Kerala lok sabha results". Retrieved 2021-09-18.
"https://ml.wikipedia.org/w/index.php?title=പാലാട്ട്_കുഞ്ഞിക്കോയ&oldid=3669929" എന്ന താളിൽനിന്ന് ശേഖരിച്ചത്