പാറ കയറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പങ്കെടുക്കുന്നവർ പ്രകൃതിപരമായി ഉള്ളതും മനുഷ്യനിർമ്മിതമായിട്ടുള്ളതുമായ പാറയുടെ മുകളിൽ കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്ന പ്രവർത്തിയാണ് പാറ കയറ്റം. താഴെ വീഴാതെ നിശ്ചിത ലക്ഷ്യസ്ഥാനം വരെ എത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം. അപകടസാധ്യത കൂടുതലായതിനാലും കൂടുതൽ ഊർജ്ജം വേണ്ടതിനാലും പാറയിൽനിന്നും താഴേക്ക് ഇറങ്ങുന്നത് ഒഴിവാക്കാറാണ് പതിവ്. പ്രൊഫഷണൽ പാറ കയറ്റമത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ നിശ്ചിത പാത പൂർത്തിയാക്കുന്ന ആൾ, അല്ലെങ്കിൽ ദുർഘടം പിടിച്ച പാതയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ആളാണ്‌ വിജയിക്കുക. ലോകമെമ്പാടും വിവധതരം പാറകളും പാറക്കെട്ടുകളും ഉള്ളതിനാൽ പാറ കയറ്റത്തെ പല സ്റ്റൈലുകളും തരങ്ങളുമായി വേർത്തിരിച്ചിട്ടുണ്ട്. [1]

പ്രകൃതി സഹജമായി നിലകൊള്ളുന്ന ഖനിജ ശേഖരമാണ് പാറ. പാറകളെ പൊതുവെ ആഗ്നേയം, എക്കൽ, രൂപാന്തപ്പെട്ടവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഭൂഗർഭശാസ്ത്രത്തിലെ ശിലാ വിജ്ഞാനം എന്ന ശാസ്ത്രശാഖ ശാസ്ത്രീയമായി പാറകളെകുറിച്ച് പഠനം നടത്തുന്നു.

ചരിത്രം[തിരുത്തുക]

200 ബിസി കാലഘട്ടത്തിലുള്ള ചിത്രങ്ങളിൽ ചൈനീസുകാർ പാറ കയറ്റം നടത്തിയിരുന്നതായി കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിയൻ മലകയറ്റക്കാർ പാറകളിലൂടെ കയറി പോകാറുണ്ടായിരുന്നു. 1880-കളിൽ യൂറോപ്പിൽ പാറ കയറ്റം മലകയറ്റത്തിൽനിന്നും വിഭിന്നമായി സ്വന്തന്ത്ര വിഭാഗമായി.[2]

ആൽപ്പ് പർവത നിരകളിൽ വിക്ടോറിയൻ മലകയറ്റത്തിൽ പാറ കയറ്റവും പ്രധാന ഘടകമായിരുന്നെങ്കിലും പാറ കയറ്റം എന്നത് കായികവിനോദമായി കാണാൻ തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാന ഭാഗത്താണ്. ആൽപ്പ് നിരകളിൽ താമസിക്കുന്നവരുടെ അനിവാര്യതയിൽനിന്നും പാറ കയറ്റം കായികവിനോദമായി മാറി.

സ്റ്റൈൽ[തിരുത്തുക]

പരിമിതമായ കഴിവുള്ള പാറ കയറ്റക്കാർ പാതയുടെ അവസാനം വരെ വെറുതെ എത്തിയതുകൊണ്ട്‌ മാത്രം കാര്യമില്ല എന്നാണ് ‘ഹൌ ടു റോക്ക് ക്ലൈംബ്’ എന്ന പുസ്തകത്തിൽ ജോൺ ലോങ്ങ്‌ പറയുന്നത്; ഒരാൾ എങ്ങനെ മുകളിൽ എത്തുന്നു എന്നത് പ്രധാനമാണ്. [3] പാറ കയറ്റത്തിൽ സ്റ്റൈൽ എന്നാൽ ഒരാൾ എങ്ങനെ പാറയുടെ മുകളിൽ കയറുന്നു എന്നതിനെ ആസ്പദമാക്കിയാണ്. പ്രധാനമായി മൂന്ന് തരം കയറ്റ സ്റ്റൈലുകളാണ് ഉള്ളത്: ഓൺ-സൈറ്റ്, ഫ്ലാഷ്, റെഡ്പോയിന്റ്‌. മുൻപരിചയമില്ലാതെ അല്ലെങ്കിൽ സഹായങ്ങൾ ഒന്നും ഇല്ലാതെ പാറ കയറുന്നതാണ് ഓൺ-സൈറ്റ്. ഏറ്റവും നന്നായിട്ടുള്ള പാറ കയറ്റ സ്റ്റൈൽ ആയി കണക്കാക്കുന്നത് ഇതിനെയാണ്. ഫ്ലാഷ് സ്റ്റൈൽ ഓൺ-സൈറ്റിനു സമാനമാണ്, പക്ഷേ പാതയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമേ നൽകിയിരിക്കും. ആദ്യം ശ്രമിച്ച ശേഷം സ്വതന്ത്രമായി പാറ കയറുന്ന രീതിയാണ് റെഡ്പോയിന്റിംഗ്. [4][5][6]

പാറ കയറ്റത്തിൻറെ തരങ്ങൾ[തിരുത്തുക]

എയ്ഡ് ക്ലൈംബിംഗ്, ഫ്രീ ക്ലൈംബിംഗ്, ബോൾഡെറിംഗ്, സോളോ ക്ലൈംബിംഗ്, ഡീപ് വാട്ടർ സോളോയിംഗ്, ഫ്രീ സോളോയിംഗ്, റോപ്ഡ് സോളോ ക്ലൈംബിംഗ്, ലീഡ് ക്ലൈംബിംഗ്, മൾട്ടി – പിച്ച് ക്ലൈംബിംഗ്, സ്പോർട് ക്ലൈംബിംഗ്, ട്രഡീഷനൽ ക്ലൈംബിംഗ്, ബോട്ടം റോപ് ക്ലൈംബിംഗ്, ടോപ്‌ റോപ് ക്ലൈംബിംഗ് എന്നിങ്ങനെ വിവിധതരം പാറ കയറ്റങ്ങളുണ്ട്.[7]

ക്ലൈംബിംഗ് ഉപായങ്ങൾ[തിരുത്തുക]

ക്രാക്ക് ക്ലൈംബിംഗ്, ഫേസ് ക്ലൈംബിംഗ്, സ്ലാബ് ക്ലൈംബിംഗ്, സിമുൽ ക്ലൈംബിംഗ് എന്നിങ്ങനെ വിവിധ തരം ക്ലൈംബിംഗ് ഉപായങ്ങലുന്ദ്.

അവലംബം[തിരുത്തുക]

  1. The Mountaineers Books (2010). Mountaineering: The Freedom of the Hills (8th ed.). Swan Hill Press. p. 592. ISBN 9781594851384. OCLC 688611213.
  2. Kidd, Timothy W. Kidd; Hazelrigs, Jennifer (2009). Rock Climbing. Human Kinetics 10%. p. 4. ISBN 9781450409001.
  3. Long, John (2004). How to Rock Climb. Globe Pequot. p. 155. ISBN 9780762724710.
  4. Kidd, Timothy W. Kidd; Hazelrigs, Jennifer (2009). Rock Climbing. Human Kinetics 10%. p. 286. ISBN 9781450409001.
  5. Matt Samet. "Climbing Dictionary". climbing.com. Retrieved 5 August 2016.
  6. Bisharat, Andrew (2009). Sport Climbing: From Top Rope to Redpoint, Techniques for Climbing Success. The Mountaineers Books. pp. 209–210. ISBN 9781594854613.
  7. Pesterfield, Heidi (2011). Traditional Lead Climbing: A Rock Climber's Guide to Taking the Sharp End of the Rope (2nd ed.). Wilderness Press. p. 11. ISBN 9780899975597.
"https://ml.wikipedia.org/w/index.php?title=പാറ_കയറ്റം&oldid=3778474" എന്ന താളിൽനിന്ന് ശേഖരിച്ചത്