പാരഡൈം ഷിഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് അതിന്റെ അടിസ്ഥാന ആശയങ്ങളിലും പ്രയോഗരംഗത്തും വരുന്ന അടിസ്ഥാനപരമായ മാറ്റത്തെ കുറിക്കാൻ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ തോമസ് കുൻ മുന്നോട്ട് വച്ച ഒരു പ്രയോഗമാണ് പാരഡൈം ഷിഫ്റ്റ് അഥാവ മാതൃകാമാറ്റം അല്ലങ്കിൽ വിചാരമാതൃകകളിലെ മാറ്റം. ഈ പദം ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് മാത്രമല്ല ശാസ്ത്രേതര വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ മാറ്റം അല്ലങ്കിൽ നമ്മുടെ കാഴ്ചപ്പാടിൽ വരുന്ന സമൂലമാറ്റം എന്നിവയെ കുറിക്കാനും വ്യാപകമായി ഉപയോഗിച്ചു വരുന്നു. ദി സ്ട്രക്ചർ ഓഫ് സയന്റിഫിക് റെവല്യൂഷനിൽ (1962) എന്ന പുസ്തകത്തിലാണ് കുൻ പാരാഡിം ഷിഫ്റ്റ് എന്ന വാക്ക് ഉപയോഗിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാരഡൈം_ഷിഫ്റ്റ്&oldid=3439893" എന്ന താളിൽനിന്ന് ശേഖരിച്ചത്