പാട്രിസ് ലുമുംബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാട്രിസ് ലുമുംബ

പാട്രിസ് ലുമുംബ

പദവിയിൽ
24 ജൂൺ 1960 – 14 സെപ്റ്റംബർ 1960
മുൻ‌ഗാമി സാമ്രാജ്യത്വ ഭരണം
പിൻ‌ഗാമി ജോസഫ് ഇലിയോ
ജനനം
പാട്രിസ് ഏമെരി ലുമുംബ

(1925-07-02)2 ജൂലൈ 1925
ഒനാലുവ,ബെൽജിയൻ കോംഗോ
മരണം17 ജനുവരി 1961(1961-01-17) (പ്രായം 35)
എലിസബത്ത്‌വിൽ, കടാംഗ
രാഷ്ട്രീയ പാർട്ടിമൂവ്മെന്റ് നാഷണൽ കോഗോളൈസ്
ജീവിത പങ്കാളി(കൾ)പൗളിൻ ലുമുംബ
കുട്ടി(കൾ)ഫ്രാങ്കോയിസ്‌ ലുമുംബ
പാട്രിസ് ലുമുംബ, Jr.
ജൂലിയാൻ ലുമുംബ
റോളണ്ട് ലുമുംബ
ഗയ്-പാട്രിസ് ലുമുംബ

കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു പാട്രിസ് ലുമുംബ(1925-1961) ബെൽജിയത്തിന്റെ കോളനിയായിരുന്ന കോംഗോ, ലുമുംബയുടെ പരിശ്രമഫലമായാണ്ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. സ്വാതന്ത്ര്യലബ്ധിയെ തുടർന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ൽ ലുമുംബ കൊല്ലപ്പെട്ടു.

ആദ്യകാല ജീവിതം[തിരുത്തുക]

ബെൽജിയൻ കോംഗോയുടെ തെക്കൻ പ്രവിശ്യയായ കസായിയിലെ ഒനാലുവ എന്ന സ്ഥലത്താണ് ലുമുംബ ജനിച്ചത്. ഒരു മിഷണറി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കെ മാർക്സ്, സാർത്ര് എന്നിവരുടെ കൃതികൾ അദ്ദേഹത്തെ സ്വാധീനിച്ചു. കോളനി ഭരണത്തിനു കീഴിൽ പതിനൊന്നു വർഷത്തോളം തപാൽ വകുപ്പിൽ ഒരു ഗുമസ്തനായി ജോലി ചെയ്തു.

പ്രക്ഷോഭം[തിരുത്തുക]

അക്കാലത്തുതന്നെ സ്വാതന്ത്യത്തിനു വേണ്ടി ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും പ്രാദേശിക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. 1955-ൽ ബെൽജിയം സന്ദർശിച്ച ലുമുംബയെ സർക്കാർ തപാലാപ്പീസിലെ ക്രമക്കേടുകൾ ആരോപിച്ച് തടവിലാക്കി. ഒരു വർഷത്തിനു ശേഷം മോചിതനാക്കപ്പെട്ട ലുമുംബ ബെൽജിയൻ കോംഗോയുടെ തലസ്ഥാനമായ ലിയോപോൾഡ്‌വില്ലിൽ എത്തുകയും ഒരു സ്വകാര്യസ്ഥാപനത്തിൽ സെയിൽസ് മാനേജരായി പ്രവേശിക്കുകയും ചെയ്തു. ഇവിടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു. ഒരു മികച്ച വാഗ്മിയായിരുന്ന ലുമുംബ നാഷണൽ കോംഗോളീസ് മൂവ്‌മെന്റ് എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായി. 1958-ൽ ഘാനയിൽ നടന്ന 'ഓൾ ആഫ്രിക്കൻ പീപ്പിൾസ് കോൺഫ്രൻസി'ൽ അദ്ദേഹം പങ്കെടുത്തു. ഘാനയുടെ ദേശീയനേതാവായ 'ക്വാമെ ങ്‌ക്രുമാ'യുടെ ആശയങ്ങളിൽ ആകൃഷ്ടനായി ലുമുംബ ഏകീകൃത ആഫ്രിക്ക വിഭാവനം ചെയ്തു.

സ്വാതന്ത്ര്യം[തിരുത്തുക]

കോംഗോയുടെ സ്വാതന്ത്ര്യപ്രക്ഷോഭം ലുമുംബയുടെ നേതൃത്വത്തിലുള്ള ദേശീയവാദികൾ, ജോസഫ് കസാവുബുവിന്റെ നേതൃത്വത്തിലുള്ള ഫെഡറലിസ്റ്റുകൾ എന്നിങ്ങനെ ധ്രുവീകരിക്കപ്പെട്ടിരുന്നു. ഒട്ടനവധി രക്തരൂക്ഷിതകലാപങ്ങൾക്കുശേഷം 1959-ൽ ലുമുംബ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രസ്സൽസിൽ വച്ച് ബെൽജിയൻ സർക്കാർ, ലുമുംബയും മറ്റ് നേതാക്കളുമായി നടന്ന ചർച്ചയെ തുടർന്ന് കോംഗോയ്ക്ക് നിരുപാധികമായി സ്വാതന്ത്ര്യം നൽകാൻ തീരുമാനമായി. 1960 ജൂൺ 30-ന് കോംഗോ സ്വതന്ത്രമാക്കപ്പെട്ടു.

ലുമുംബ വധവും ബ്രിട്ടനും[തിരുത്തുക]

ലുമുംബ വധത്തിനു പിന്നിൽ ബ്രിട്ടീഷ് ചാര ഏജൻസിയായ എം.ഐ-6 ന്റെ കൈകളുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലുമുംബ റഷ്യയുമായി കൂടുതൽ അടുപ്പം പുലർത്തിയത് ധാതുസമ്പുഷ്ടമായ കോംഗോയെ അദ്ദേഹം സോവിയറ്റ് യൂണിയന് അടിയറ വയ്ക്കുമെന്ന ഭയം മൂലമായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "ലുമുംബ വധത്തിനു പിന്നിൽ ബ്രിട്ടൻ". ദേശാഭിമാനി. 2 ഏപ്രിൽ 2013. ശേഖരിച്ചത് 2 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=പാട്രിസ്_ലുമുംബ&oldid=3251405" എന്ന താളിൽനിന്ന് ശേഖരിച്ചത്