പഹാങ്ങ്
പഹാങ്ങ് | ||
---|---|---|
Pahang Darul Makmur ڤهڠ دار المعمور | ||
| ||
Motto(s): | ||
ദേശീയഗാനം: Allah Selamatkan Sultan Kami الله سلامتكن سلطان كامي (God, Save Our Sultan) | ||
Coordinates: 3°45′N 102°30′E / 3.750°N 102.500°E | ||
Capital | Kuantan | |
Royal capital | Pekan | |
• Sultan | Sultan Haji Ahmad Shah | |
• Regent | Tengku Abdullah Al-Haj | |
• Menteri Besar | Adnan Yaakob (Barisan Nasional) | |
• ആകെ | 35,840 ച.കി.മീ.(13,840 ച മൈ) | |
(2015)[3] | ||
• ആകെ | 16,23,200 | |
• ജനസാന്ദ്രത | 45/ച.കി.മീ.(120/ച മൈ) | |
Demonym(s) | Pahangese, Pahangite | |
• HDI (2010) | 0.705 (high) (10th) | |
Postal code | 25xxx to 28xxx, 39xxx, 49000, 69000 | |
Calling code | 09 (Pahang except as noted) 05 (Cameron Highlands) 03 (Genting Highlands) | |
ISO കോഡ് | MY-06 | |
വാഹന റെജിസ്ട്രേഷൻ | C | |
GDP | RM 45,882 million (8th) | |
- Per capita | RM 30,343 (8th) | |
Old Kingdom | 5th - 15th century | |
Old Sultanate | 1470 - 1623 | |
Modern Kingdom | 1770 - 1881 | |
Modern Sultanate | 1884 | |
Federated into FMS | 1895 | |
Japanese occupation | 1942 | |
Accession into the Federation of Malaya | 1948 | |
Independence as part of the Federation of Malaya | 31 August 1957 | |
വെബ്സൈറ്റ് | www |
പഹാങ്ങ് മലേഷ്യയിലെ ഒരു സുൽത്താനേറ്റും ഫെഡറൽ സംസ്ഥാനവുമാണ്. 35,840 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത് സാരവാക്കും സബായും കഴിഞ്ഞാൽ മൂന്നാമത്തെ വലിയ മലേഷ്യൻ സംസ്ഥാനവും മലേഷ്യൻ പെനിൻസുലയിലെ ഏറ്റവും വലുതുമാണ്. മലേഷ്യയിലെ ആകെ ഭൂവിസ്തൃതിയുടെ 10.9% പ്രദേശം ഈ സംസ്ഥാനം ഉൾക്കൊള്ളുന്നു. 1.63 ദശലക്ഷം ജനസംഖ്യ ഉൾക്കൊള്ളുന്ന ഈ സംസ്ഥാനം ജനസംഖ്യയനുസരിച്ച് മലേഷ്യയിൽ ഒമ്പതാം സ്ഥാനത്താണ്. പഹാങ്ങിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ കുവാന്താൻ, ജനസംഖ്യയനുസരിച്ച് ഏറ്റവും വലിയ നാഗരിക സമൂഹമാണ്. ബൃഹത്തായ പഹാങ്ങ് നദീതടവും ഈ സംസ്ഥാനം ഉൾക്കൊള്ളുന്നു.
ഈ സംസ്ഥാനത്തിൻറെ അതിരുകൾ വടക്ക് കെലാന്താൻ, പടിഞ്ഞാറ് പെരക്, സെലങ്കോർ, നെഗേരി സെംബിലാൻ, തെക്ക് ജോഹർ, കിഴക്ക് തെരങ്കാനു, തെക്കൻ ചൈന കടൽ എന്നിവയാണ്. രാജകീയ തലസ്ഥാനവും പെഹാം സുൽത്താൻറെ ഔദ്യോഗിക ഇരിപ്പിടവും പെക്കാനിൽ സ്ഥിതിചെയ്യുന്നു. ടെമെർലോ, ബെൻറോങ്ങ് എന്നിവ മറ്റു പ്രമുഖ നഗരങ്ങളും ജെൻറിങ്ങ് ഹൈലാൻഡ്സ്, ബുക്കിറ്റ് ടിൻഗ്ഗി എന്നിവ മൌണ്ടൻ റിസോർട്ടുകളുമാണ്. മറ്റ് പ്രധാന ജില്ലകൾ ജെറാൻറുട്ട്, ക്വാലാ ലിപ്പിസ് എന്നിവയും ഹിൽ റിസോർട്ടുകളായ കാമെറോൺ ഹൈലാൻറ്‍സ്, റൌബിലുള്ള ഫ്രാസേർസ് ഹില്ലുമാണ്. ഓൾഡ് പഹാംഗ് രാജവംശത്തിന് അഞ്ചാം നൂറ്റാണ്ടുമുതലുള്ള ചരിത്രമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ പഹാങ്ങ് സുൽത്താനേറ്റ്, മെലാക്ക സുൽത്താനേറ്റിനുള്ളിലെ ഒരു സ്വയംഭരണ രാജ്യമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പഹാങ്ങ്, ജോഹർ സാമ്രാജ്യവുമായി യോജിച്ചു പ്രവർത്തിക്കുകയും പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ സ്വയംഭരണാവകാശമുള്ള രാജ്യമായി മാറുകയും ചെയ്തു. 1881 ൽ ആത്യന്തികമായി ഒരു സുൽത്താനേറ്റ് ആയി പുനർ നിർമ്മിക്കപ്പെടുകയും ശേഷം 1895 ൽ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായിത്തീരുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഇത് മലയയുടെ ഫെഡറൽ സംസ്ഥാനങ്ങളിലൊന്നായി പുനഃസംഘടിപ്പിക്കപ്പെട്ടു.
ആധുനിക പെഹാങ്ങ്, പ്രധാന പ്രവർത്തനങ്ങളായ സേവനങ്ങൾ, നിർമ്മാണം, കാർഷിക മേഖലകൾ എന്നിവയുമായി ഒരു സാമ്പത്തിക പ്രാധാന്യമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു.[4]
ചരിത്രം
[തിരുത്തുക]ചരിത്രാതീതകാലം
[തിരുത്തുക]പുരാവസ്തുശാസ്ത്ര തെളിവുകൾ ഇന്നത്തെ പഹാങ്ങ് നിലനിൽക്കുന്ന പ്രദേശത്ത് പാലിയോലിത്തിക് കാലഘട്ടത്തിൽത്തന്നെ മനുഷ്യവാസസ്ഥലങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു എന്നു സമർത്ഥിക്കുന്നു.
പുരാതന രാജ്യം
[തിരുത്തുക]മലയിലിൻ ഉപദ്വീപിലെ ക്രാ ഇസ്ത്‍മസ് പ്രദേശവും അതിന്റെ പ്രാന്തപ്രദേശങ്ങളും മലയൻ സംസ്കാരത്തിൻറെ കളിത്തൊട്ടിലായിരുന്നുവെന്നത് ചരിത്രകാരന്മാർ അംഗീകരിക്കുന്നു.
പഴയ സുൽത്താനേറ്റ്
[തിരുത്തുക]ആധുനിക കാലത്തെ പഹാങ്ങ് പ്രദേശം കേന്ദ്രമാക്കി മുൻകാലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന പഴയ പെഹംഗ് സുൽത്താനേറ്റ് പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായി കണക്കാക്കപ്പെടുന്നു. സുൽത്താനേറ്റിൻറെ സ്വാധീനം വലുതായിരുന്ന കാലത്ത് ഇത് തെക്കു കിഴക്കൻ ഏഷ്യൻ ചരിത്രത്തിലെ ഒരു പ്രധാന ശക്തിയായിരുന്നതു കൂടാതെ വടക്കൻ അതിർത്തി അതിരായി പഹാങ്ങ് തടം മുഴുവനായും പട്ടാണി സുൽത്താനേറ്റും ജൊഹാർ സുൽത്താനേറ്റിൻറെ തൊട്ടിരിക്കുന്ന ഭാഗങ്ങളും നിയന്ത്രണത്തിലാക്കിയിരുന്നു. പടിഞ്ഞാറ്, ആധുനികകാല സെലെങ്കോറിൻറേയും നെഗുരി സെംബിലാൻറേയും ഭാഗങ്ങൾ സുൽത്താനേറ്റിൻറെ അധികാര പരിധിയിലായിരുന്നു.[5]
ഭൂമിശാസ്ത്രം
[തിരുത്തുക]പഹംഗ് സംസ്ഥാനം ഏകദേശം 35,840 ചതുരശ്ര കിലോമീറ്റർ (13,840 ചതുരശ്ര മൈൽ) വ്യാപിച്ച് കിടക്കുന്നു. മലേഷ്യയിലെ സബാക്കും സരാവാക്കിനും ശേഷം മലേഷ്യയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണിത്. ഇത് മലേഷ്യൻ ഉപദ്വീപിലെ ഏറ്റവും വലുതുമാണ്. ഭൂമിശാസ്ത്രപരമായി വൈവിധ്യപൂർണ്ണമായ ഈ പ്രദേശം അതിവിശാലമായ പഹാങ്ങ് നദീതടമുൾപ്പെടെ, പടിഞ്ഞാറൻ ഭാഗം ടിറ്റിവാങ്ങ്സ് മലനിരയാലും വടക്കു ഭാഗം കിഴക്കൻ മലമ്പ്രദേശങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്നു. സംസ്ഥാനത്തിന്റെ 2/3 ഇടതൂർന്ന വനങ്ങളാണെങ്കിലും, അതിന്റെ മധ്യഭാഗം പല നദികളിലൂടെയും പരസ്പരം ബന്ധിതമായി പഹാങ്ങ് നദിയും നദിയുടെ ഡ്രെയിനേജ് സിസ്റ്റവും രൂപീകൃതമാകുകയും ചെയ്യുന്നു. ശുദ്ധജല സംവിധാനങ്ങൾ, താഴ്വാരങ്ങളും മലനിരകളും, മഴക്കാടുകൾ, തീരപ്രദേശങ്ങൾ എന്നിങ്ങനെ മൂന്ന് പരിസ്ഥിതി മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.[6]
അവലംബം
[തിരുത്തുക]- ↑ "Constitution of Pahang" (PDF). www.dirajapahang.my. Portal Diraja Pahang. 2016. p. 30. Archived from the original (PDF) on 2021-04-17. Retrieved 29 October 2017.
- ↑ "Pahang". www.dosm.gov.my. Department of Statistics Malaysia. 2017. Retrieved 29 October 2017.
- ↑ "Population by States and Ethnic Group". Department of Information, Ministry of Communications and Multimedia, Malaysia. 2015. Archived from the original on 12 February 2016. Retrieved 12 February 2015.
- ↑ "Wilayah Ekonomi Pantai Timur (ECER)". www.pahang.gov.my. Pahang State Government. 2014. Archived from the original on 2017-11-22. Retrieved 29 October 2017.
- ↑ Linehan 1973, പുറം. 31
- ↑ Y. Tachikawa et al. 2004