പസാക്വാൻ

Coordinates: 32°20′47″N 84°34′53″W / 32.34635°N 84.58150°W / 32.34635; -84.58150
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പസാക്വാൻ
പസാക്വാൻ 2016 ലെ പുനഃസ്ഥാപനത്തിനുശേഷം.
പസാക്വാൻ is located in Georgia (U.S. state)
പസാക്വാൻ
പസാക്വാൻ is located in the United States
പസാക്വാൻ
Nearest cityബ്യൂണ വിസ്ത, ജോർജിയ, യു.എസ്.
Coordinates32°20′47″N 84°34′53″W / 32.34635°N 84.58150°W / 32.34635; -84.58150
Built1957
ArchitectMartin, Eddie Owens; et al.
Websitepasaquan.columbusstate.edu
NRHP reference #08000833[1]
Added to NRHPആഗസ്റ്റ് 27, 2008

അമേരിക്കൻ ഐക്യനാടുകളിൽ ജോർജിയയിലെ ബ്യൂണ വിസ്തയ്ക്ക് സമീപത്തായി 7 ഏക്കർ (28,000 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള പുരയിടമാണ് പസാക്വാൻ. സ്വയമേവ “സെന്റ് ഇയോം” എന്നു വിളിച്ചിരുന്ന എഡ്ഡി ഓവൻസ് മാർട്ടിൻ (1908–1986) എന്ന അരക്കിറുക്കനായ നാടോടി കലാകാരനാണ് ഇത് സൃഷ്ടിച്ചത്.[2] പുനർ‌രൂപകൽപ്പന ചെയ്ത 1885 കളിലെ ഒരു കളപ്പുര, ചായം പൂശിയ കോൺക്രീറ്റ് ശില്പങ്ങൾ, 4 ഏക്കറിൽ (16,000 ചതുരശ്ര കിലോമീറ്റർ) ചായം പൂശിയ കൊത്തുപണികളോടുകൂടിയ മതിലുകൾ ഉൾപ്പെടെ ആറ് പ്രധാന ഘടനകളാണ് ഈ അന്താരാഷ്ട്ര പ്രശസ്‌തമായ കലാകേന്ദ്രത്തിലുള്ളത്.[3] 2008 സെപ്റ്റംബറിൽ, ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ നാമാവലി ചെയ്യുന്നതിനായി പസക്വാനെ സ്വീകരിച്ചു. 2014 നും 2016 നും ഇടയിൽ കോഹ്ലർ ഫൌണ്ടേഷനും കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും ചേർന്ന് പസാക്വാന്റെ പുനഃസ്ഥാപനം നടത്തിയിരുന്നു.[4]

എഡ്ഡി ഓവൻസ് മാർട്ടിൻ[തിരുത്തുക]

1908 ജൂലൈ 4 ന് ജോർജിയയിലെ മരിയൻ കൌണ്ടിയിൽ ഗ്ലെൻ ആൾട്ട ഗ്രാമത്തിൽ ഒമ്പത് അംഗങ്ങളുള്ള ഒരു ഓഹരിദല്ലാൾ കുടുംബത്തിലാണ് എഡ്ഡി ഓവൻസ് മാർട്ടിൻ ജനിച്ചത്.[5] പിതാവിൽ നിന്നുള്ള പീഢനത്തെത്തുടർന്ന് 14 വയസ് പ്രായമുള്ളപ്പോൾ വീടു വിട്ടുപോയ മാർട്ടിൻ ന്യൂയോർക്ക് നഗരത്തിലെത്തുകയും അവിടെ ഒരു ലൈംഗികത്തൊഴിലാളിയായി ജോലിയെടുക്കുകയും ചെയ്തു.[6] പ്രായപൂർത്തി സംബന്ധമായ നിയമങ്ങളാൽ 1942-ൽ അദ്ദേഹം ഒരു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 1943 മാർച്ച് 17 ന് ഫെഡറൽ നാർക്കോട്ടിക് ജയിലിൽ നിന്ന് മോചിതനായ ശേഷം അദ്ദേഹം ഭാവി പ്രവാചകനായി ജോലി ചെയ്തു.[7] 1986 ഏപ്രിൽ 16 ന് അദ്ദേഹം ആത്മഹത്യ ചെയ്തു.[8]

ഉത്ഭവം[തിരുത്തുക]

ഒരു ആത്മാവിനാൽ പ്രചോദിതനായി പസാക്വോയനിസം എന്നൊരു മതം സൃഷ്ടിക്കാൻ മാർട്ടിൻ ഒരുമ്പെട്ടു. അതിന്റെ അംഗങ്ങൾ പസാക്വോയൻസ് എന്ന് വിളിക്കപ്പെടുന്നു. ആത്മാവ് മാർട്ടിന് "സെന്റ് ഇയോം" എന്നും പേരിട്ടു.[9] നൈസർഗ്ഗിക ലോകവുമായുള്ള ബന്ധവും മുടിയുടെ ഉപയോഗവും പസക്വോയനിസം ഊന്നിപ്പറയുന്നു. സ്പാനിഷ്, ചൈനീസ് മൂല ഭാഷകളിൽ നിന്നുള്ള "പസാക്വാൻ" എന്ന പദം ഭൂതകാലം ഒത്തുചേരുന്ന" എന്നർത്ഥമാക്കുന്നു.[10]  1950 ൽ മാതാവ് അന്തരിച്ചതിനുശേഷം അദ്ദേഹത്തിന് വീടും നാല് ഏക്കർ പുരയിടവും മാതാവിൽനിന്ന് അവകാശമായി ലഭിച്ചു. സഹോദരൻ ജൂലിയസുമായുള്ള ഒരു തർക്കത്തെത്തുടർന്ന് മാർട്ടിൻ 1957 ൽ തന്റെ ഭാവി പ്രവചന വ്യാപാരം ഇവിടേയ്ക്ക് മാറ്റി.[11] ഭാവി പ്രവചനത്തിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് അദ്ദേഹം വർഷങ്ങൾക്കൊണ്ട് ഭൂസ്വത്തിനെ പരിവർത്തനം ചെയ്തെടുത്തു.[12]

നിർമ്മാണം[തിരുത്തുക]

മാർട്ടിൻ തന്റെ പുരയിടത്തിലെ ആദ്യ മതിൽ നിർമ്മിക്കുന്നതിനായി പ്രകൃത്യാ ലഭ്യമായ നാടൻ വസ്തുക്കൾ ശേഖരിക്കുകയും അദ്ദേഹത്തെ സഹായിക്കാനായി ഡി. ഡബ്ല്യു. മിൽനർ എന്ന വ്യക്തിയെ നിയമിക്കുകയും ചെയ്തു.[13] അദ്ദേഹം നിർമ്മിച്ച മോടി പിടിപ്പിച് ആദ്യകാല വേലി തടികൊണ്ടു നിർമ്മിച്ചതിനാൽ ജീർണ്ണിച്ചു  നശിച്ചു.[14] എഡ്വിൻ സ്റ്റീഫൻസ് എന്ന വ്യക്തി മാർട്ടിന് സാങ്കേതിക നിർമാണ വൈദഗ്ധ്യവും ഒരു വൈകാരിക ബന്ധവും നൽകി.[15] 10 വർഷത്തെ നിർമ്മാണത്തിനുശേഷം, മാർട്ടിൻ തന്റെ വ്യക്തിപരമായ പരിചിതരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്റെ നിർമ്മിതികളിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.[16]

ഉടമസ്ഥാവകാശ കൈമാറ്റം[തിരുത്തുക]

മരിയൻ കൌണ്ടി ഹിസ്റ്റോറിക്കൽ സൊസൈറ്റി 1986-ൽ പസക്വാന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. സൈറ്റിന്റെയും മാർട്ടിന്റെ മറ്റ് വിവിധ പണികളുടേയും പരിപാലനത്തിനായി ഒരു പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടു. സമുച്ചയത്തിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്മിറ്റി പിന്നീട് വിവിധ വസ്തുക്കളിൽ നവീകരണം നടത്തി. ഈ കമ്മിറ്റിയിൽ നിന്ന് പസാക്വാൻ പ്രിസർവേഷൻ സൊസൈറ്റി ഉടലെടുക്കുകയും 2014 വരെ പസാക്വാൻ പ്രവർത്തിപ്പിക്കുകയും ചെയ്തു.[17] പസക്വാൻ പ്രിസർവേഷൻ സൊസൈറ്റി അതിന്റെ പുനഃസ്ഥാപനത്തിന് ധനസഹായം നൽകുന്നതിനായി 2014 ൽ പസാക്വാനെ കോഹ്ലർ ഫ ണ്ടേഷനിലേയ്ക്ക് കരാർ നൽകി.[18][19][20] 2016 ൽ വീണ്ടും തുറന്നതിനുശേഷം കോഹ്ലർ ഫൌണ്ടേഷൻ പസാക്വാന്റെ ഉടമസ്ഥാവകാശം കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്ക് കൈമാറ്റം നടത്തി.[21]

പുനസ്ഥാപനം[തിരുത്തുക]

2004 ൽ, പസാക്വാൻ പരിപാലിക്കുന്നതിനുള്ള സഹായത്തിനായി പസാക്വാൻ പ്രിസർവേഷൻ സൊസൈറ്റി കോഹ്ലർ ഫൌ ണ്ടേഷനോട് അഭ്യർത്ഥന നടത്തി. പദ്ധതി 2014-ൽ അംഗീകരിക്കപ്പെട്ടു.[22] പസാക്വാനിലെ കലാസൃഷ്ടികൾ പുനഃസ്ഥാപിക്കാനായി കൊഹ്‌ലർ ഫൌണ്ടേഷൻ കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു. രണ്ട് വർഷത്തെ പ്രവർത്തനത്തിന് ശേഷം, 2016 ഒക്ടോബർ 22 ന് സൈറ്റ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.[23][24]

പ്രസിദ്ധി[തിരുത്തുക]

1980 കളുടെ തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ഈ സൈറ്റ് സന്ദർശിച്ചിരുന്നു.[25] 2015 ൽ, പസാക്വാനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് പസക്വാൻ പ്രിസർവേഷൻ സൊസൈറ്റി ഗവർണറുടെ കലാ-മാനവികതാ പുരസ്കാരം നേടി.[26][27] 2016 ൽ സി.‌എൻ.‌എൻ.‌ പസാക്വാനെ ഒരു വിനോദസഞ്ചാര കേന്ദ്രമായി ശുപാർശ ചെയ്‌തു.[28] 2019 ൽ അറ്റ്ലാന്റാ മാഗസിൻ പസാക്വാനെ ഒരു നാടോടി കലാ കേന്ദ്രമായി ശുപാർശ ചെയ്തു.[29]

അവലംബം[തിരുത്തുക]

  1. "National Register Information System". National Register of Historic Places. National Park Service. 2009-03-13.
  2. Hyatt, Richard. "Richard Hyatt: St. EOM would be pleased". Columbus Ledger-Enquirer. No. June 03, 2014. Columbus Ledger-Enquirer. Columbus Ledger-Enquirer. Retrieved 24 July 2019.
  3. Rice, Mark. "Pasaquan will be restored then gifted to Columbus State". Columbus Ledger-Enquirer. No. June 03, 2014. Columbus Ledger-Enquirer. Columbus Ledger-Enquirer. Retrieved 24 July 2019.
  4. Patton, Charlie. "Pasaquan folk architecture site now renovated, open to public". The Florida Times-Union (in ഇംഗ്ലീഷ്). No. Dec 18, 2016. GateHouse Media. GateHouse Media. Retrieved 24 July 2019.
  5. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 29, 31, 97, 99. ISBN 0-912330-61-9.
  6. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 31, 100. ISBN 0-912330-61-9.
  7. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 12, 189. ISBN 0-912330-61-9.
  8. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 32, 251. ISBN 0-912330-61-9.
  9. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 29. ISBN 0-912330-61-9.
  10. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 169–171. ISBN 0-912330-61-9.
  11. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 204–205. ISBN 0-912330-61-9.
  12. Krakow, Kenneth K. (1975). Georgia Place-Names: Their History and Origins (PDF). Macon, GA: Winship Press. p. 171. ISBN 0-915430-00-2.
  13. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 207. ISBN 0-912330-61-9.
  14. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 208. ISBN 0-912330-61-9.
  15. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 211. ISBN 0-912330-61-9.
  16. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 213, 215. ISBN 0-912330-61-9.
  17. "Pasaquan Preservation Society Records (MC 368)". archives.columbusstate.edu. Columbus State University Archives. Retrieved 23 July 2019.
  18. Harris, Richard. "Kohler Foundation may support Pasaquan". The Journal. No. October 2, 2013. The Journal. The Journal. Archived from the original (fee required) on 2016-05-04. Retrieved 23 July 2019.
  19. Harris, Richard. "Pasaquan Restoration Nears Completion". The Journal. No. July 13, 2016. The Journal. The Journal. Archived from the original (fee required) on 2017-05-05. Retrieved 23 July 2019.
  20. Harris, Richard. "Restoration of Pasaquan is challenging, but exciting". The Journal. No. July 14, 2014. The Journal. The Journal. Archived from the original (fee required) on 2015-09-05. Retrieved 23 July 2019.
  21. "Buena Vista folk art site featured by Georgia Public Broadcasting". No. July 8, 2015. The Journal. 8 July 2015. Archived from the original (fee required) on 2015-09-05. Retrieved 22 July 2019.
  22. Harris, Richard. "Thousands visit Buena Vista for Pasaquan Grand Re-Opening". The Journal. The Journal. Archived from the original (fee required) on 2019-06-30. Retrieved 24 July 2019.
  23. Patterson, Tom. [1] Archived 2021-04-11 at the Wayback Machine., Brut Force, December, 2016.
  24. Wallace, Carrie Beth. "Pasaquan pays homage to Eddie Martin with grand reopening". Columbus Ledger-Enquirer. No. October 15, 2016. Columbus Ledger-Enquirer. Columbus Ledger-Enquirer. Retrieved 24 July 2019.
  25. Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 230. ISBN 0-912330-61-9.
  26. Rice, Mark. "Pasaquan Preservation Society wins prestigious state award". Columbus Ledger-Enquirer. No. October 09, 2015. Columbus Ledger-Enquirer. Columbus Ledger-Enquirer. Retrieved 24 July 2019.
  27. Harris, Richard. "Pasaquan Preservation Society Honored". The Journal. No. Oct. 7, 2015. The Journal. The Journal. Archived from the original (fee required) on 2016-07-06. Retrieved 24 July 2019.
  28. Hunter, Marnie (8 January 2016). "16 great places to go in the United States in 2016". CNN Travel (in ഇംഗ്ലീഷ്). Cable News Network. Turner Broadcasting System, Inc. Retrieved 22 July 2019.
  29. Hunt, Emma (20 May 2019). "5 fantastic folk art destinations in the South". Atlanta Magazine. Atlanta Magazine. Retrieved 24 July 2019.
"https://ml.wikipedia.org/w/index.php?title=പസാക്വാൻ&oldid=3805976" എന്ന താളിൽനിന്ന് ശേഖരിച്ചത്