പഴക്കെണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കായീച്ചകളെ നശിപ്പിയ്ക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് പഴക്കെണി. പടവലത്തിലും പാവലിലും കണ്ടുവരുന്ന കായീച്ചകളെ നശിപ്പിയ്ക്കുന്നതിനു് ഇതു ഫലപ്രദമാണ്.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

പഴക്കെണി തയ്യാറാക്കാനായി പാളയങ്കോടൻ പഴമാണ് ഏറെ ഫലപ്രദം. തൊലികളയാതെ 3-4 കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ച ഭാഗങ്ങളിൽ അര ഗ്രാം കീടനാശിനിയുടെ തരി പതിപ്പിയ്ക്കുക. ഈ പഴക്കഷണങ്ങൾ പന്തലിനു സമീപം ചിരട്ടകളിലാക്കി ഉറിപോലെ കെട്ടിത്തൂക്കിയിടുക. പഴസത്ത് കായീച്ചകളെ ആകർഷിച്ച് അവയ്ക്ക് നാശം വരുത്തുന്നു.[1].

പാരിസ്ഥിതിക പ്രശ്നം[തിരുത്തുക]

പഴക്കെണി ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാമെങ്കിലും, ഇതിന് ചില ദൂഷ്യവശങ്ങളുമുണ്ട്. വിഷാംശമുള്ള പഴം ഭക്ഷിക്കുന്ന പക്ഷികളുടെ നാശത്തിനും ഇത് കാരണമാകാം. അതിനാൽ, പക്ഷികൾക്ക് പഴം ലഭിക്കാത്ത വിധത്തിൽ, നൈലോൺ വല കൊണ്ട് മൂടുന്നത് നന്നായിരിക്കും.

അവലംബം[തിരുത്തുക]

  1. ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ് 87
"https://ml.wikipedia.org/w/index.php?title=പഴക്കെണി&oldid=2931094" എന്ന താളിൽനിന്ന് ശേഖരിച്ചത്