Jump to content

പല്ലൊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ശർക്കര ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മിഠായിയാണ് പല്ലൊട്ടി. കടുംതവിട്ടുനിറത്തിലുള്ള ഈ മിഠായികൾ, ലേബലോ നിറമോ ഇല്ലാത്ത സുതാര്യമായ പ്ലാസ്റ്റിക് പൊതിയിലാണ് സാധാരണ ലഭ്യമാകുക. തുടക്കത്തിൽ കടിച്ചുമുറിക്കാൻ പറ്റാത്തവിധം കട്ടിയുള്ളതാണെങ്കിലും വായിലിട്ട് അലിയിക്കുന്നതോടെ പല്ലിൽ ഒട്ടിപ്പിടിക്കും എന്നതിനാലായിരിക്കണം ഈ മിഠായിക്ക് പല്ലൊട്ടി എന്ന പേര് വന്നത്. 1990കൾ വരെ കേരളത്തിലെ പെട്ടിക്കടകളിൽ ചില്ലുഭരണികളിലാക്കി പല്ലൊട്ടി വിൽപ്പനക്ക് വെക്കാറുണ്ടായിരുന്നു.

മറ്റു പേരുകൾ

[തിരുത്തുക]

ഈ മിഠായിക്ക് പ്രദേശികമായി പല പേരുകളും കാണാനാവും.

  • കാക്കാപറച്ചി
  • കടിച്ചാപറച്ചി
  • അരക്ക് മുട്ടായി
  • ചൌ മിട്ടായി
  • കല്ല് മിഠായി
  • കക്കം മിഠായി
  • ഒയലിച്ച
  • ഡബറുമുട്ടായി
  • ശർക്കരമിട്ടായി

വെബ് കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പല്ലൊട്ടി&oldid=2295767" എന്ന താളിൽനിന്ന് ശേഖരിച്ചത്