പരിസ്ഥിതി സംരക്ഷണ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരിസ്ഥിതി സംരക്ഷണ നിയമം
Thomson protection act
നിയമം നിർമിച്ചത്Parliament of India
നിലവിൽ വന്നത്9 ജനുവരി 1986 (1986-01-09)
Status: In force

പരിസ്ഥിതി സംരക്ഷണ നിയമം , 1986 എന്നത് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ്. ഭോപ്പാൽ ദുരന്തത്തോടെ ഭരണഘടനയുടെ 253-മത് ആർട്ടിക്കന്ലിനു കീഴിൽ 1986 മാർച്ചിൽ നിയമമാക്കിയതാണ്. 1986 മാർച്ചിൽ പാസ്സാവുകയും 1986 നവംബർ 19 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിൽ 26 വകുപ്പുകളുണ്ട്. മനുഷ്യർക്കും ചുറ്റുപാടുകൾക്കും മറ്റു ജീവികൾക്കും ചെടികൾക്കും വസ്തുക്കൾക്കും അപകടങ്ങൾ തടയുന്നതിനും മനുഷ്യന്റെ ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഐക്യരാഷ്ട്ര സഭ നടത്തിയ മനുഷ്യ ചുറ്റുപാടുകളെ പറ്റിയുള്ള സമ്മേളനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഈ നിയമ നിർമ്മാണം നടന്നത്. വായു- ജല നിയമങ്ങളും മറ്റു പല നിയമങ്ങളുടേയും നടത്തിപ്പിനായുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിക്കാൻ ഉള്ള നിയമമാണിത്​.

നിയന്ത്രിത മേഖലകൾ[തിരുത്തുക]

ഈ നിയമം അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകൾ രാജസ്ഥാനിലെ അൾവാറിലെ അരാവലി പർവ്വതനിരകൾ, ഉത്തരാഖണ്ഡിലെ ഡൂൺ താഴ്വര, രാജസ്ഥാനിലെ തീരദേശ മേഖല, പരിസ്ഥിതി സംവേദന മേഖല മുതലായവയാണ്.[1]

നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഭേദഗതികൾ[തിരുത്തുക]

നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഭേദഗതികൾ 1986ലെ നിയമത്തെ മയപ്പെടുത്തുന്നതിനും പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്നതിനുമുള്ളതാണ്. [2] 

അവലംബം[തിരുത്തുക]

  1. "Envirഅരonmental legislation", The Statesman, 19 January 2017
  2. http://timesofindia.indiatimes.com/city/thiruvananthapuram/Move-to-amend-Environment-Protection-Act-upsets-greens/articleshow/49533787.cms

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]