പരിവൃത്തി (അലങ്കാരം)
ദൃശ്യരൂപം
സമത്തെ കൊടുത്ത് സമത്തേയോ, ന്യൂനത്തെകൊടുത്ത് അധികത്തേയോ അധികത്തെകൊടുത്ത് ന്യൂനത്തേയോ വാങ്ങുന്നത് പരിവൃത്തി
ലക്ഷണം
[തിരുത്തുക]'സമാസമങ്ങൾക്കു തമ്മിൽ
കൈമാറ്റം പരിവൃത്തിയാം.'
ഉദാ: 'മൃത്താകം മൂർത്തിയേകിട്ടൂ
കീർത്തി നേടുന്നു സത്തമർ'
ലക്ഷ്യത്തിൽ ന്യൂനം കൊടുത്തു അധികം നേടുന്നു. നശ്വരമായ ശരീരത്തെ ത്യജിച്ച് സ്ഥായിയായ യശസ്സിനെ സമ്പാദിക്കുന്നു. (മൃത്ത് = മണ്ണ്)[1]
അവലംബം
[തിരുത്തുക]- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള