പനംകുറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീനകാലം മുതൽ ഉപയോഗിച്ചിരുന്ന ഒരു ജലസ്രോതസ്സ്‌. നീരുറവകളിൽ പനയുടെ ഉള്ളു പൊള്ളയായ പുറം പാളി ഉപയോഗിച്ച്‌ താഴ്ത്തി നിർത്തി ചെറിയ കിണറിന്റെ രൂപത്തിലാക്കുന്നു. സാധാരണയായി പനംകുറ്റികൾക്ക്‌ ഒന്നോ ഒന്നരയോ മീറ്റർ ആഴമെ ഉണ്ടാകാറുള്ളു. ഗോത്രവർഗക്കാർ ചില ആചാരങ്ങളുടേയും അനുഷ്ഠനങ്ങളുടേയും ഭാഗമായി പുണ്യജലമായി ഉപയോഗിക്കുന്ന പനംകുറ്റികൾ ഉണ്ട്‌. പ്രകൃതിയുമായി അടുത്തിണങ്ങി ജീവിതത്തെ രൂപപ്പെടുത്തിയ ഒരു സംസ്കാരത്തിന്റെ ചില ചരിത്രശേഷിപ്പുകളായി കേരളത്തിൽ പ്രത്യേകിച്ച്‌ വയനാടു ജില്ലയുടെ പലഭാഗങ്ങളിലും എത്ര കടുത്ത വേനലിലും വറ്റാത്ത പനംകുറ്റികൾ ഇന്നും നിലനിൽക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-19. Retrieved 2013-08-22.
"https://ml.wikipedia.org/w/index.php?title=പനംകുറ്റി&oldid=3636130" എന്ന താളിൽനിന്ന് ശേഖരിച്ചത്